»   » സൂര്യ 24 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സൂര്യ 24 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Posted By:
Subscribe to Filmibeat Malayalam


സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 24ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്, എന്നാല്‍ വിദേശ രാജ്യങ്ങള്‍ മെയ് 5ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ഏപ്രില്‍ 14ന് വിജയ് യുടെ തെറിക്കൊപ്പം സൂര്യയുടെ 24 റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വയ്ക്കുകയായിരുന്നു.

ഒരു സയന്‍ ഫിക്ഷന്‍ ത്രില്ലറായ 24 സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയുടെയും. സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

surya-24

ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും ടൂഡി ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Suriya’s 24 to release on May 6.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam