For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെക്കുറിച്ച് സൂര്യ, കണ്ണടച്ച് തുറക്കുംമുന്‍പ് കഥാപാത്രമായി മാറും, ഞാന്‍ അങ്ങനെയല്ല

  |

  മലയാളി താരങ്ങളുമായി അടുത്ത ബന്ധമാണ് സൂര്യ നിലനിര്‍ത്തുന്നത്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും കേരളത്തില്‍ നിന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാലിനൊക്കെ കാപ്പാനില്‍ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ സൂര്യ എത്തിയത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാറുണ്ട് അദ്ദേഹം.

  കാലങ്ങള്‍ക്ക് ശേഷം പഴയ പ്രൗഢിയിലേക്ക് സൂര്യ തിരിച്ചെത്തിയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. സുരറൈ പോട്രുവിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രത്തെക്കുറിച്ച് വാചാലരായെത്തുന്നുണ്ട്. സുരറൈ പോട്രുവിന്റെ റിലീസിനടനുബന്ധിച്ച് നല്‍കിയ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും അതുപോലെ പെട്ടെന്ന് കഥാപാത്രമായി മാറാന്‍ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മോഹന്‍ലാലിനെക്കുറിച്ച്

  മോഹന്‍ലാലിനെക്കുറിച്ച്

  മോഹൻലാൽ സാർ ഒക്കെ സെറ്റിൽ വന്ന് ആക്‌ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഞാനത് നേരിൽ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാൻ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണെന്ന് സൂര്യ പറയുന്നു. സുരറൈ പോട്രുവിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

  മുടി വളര്‍ത്തിയത്

  മുടി വളര്‍ത്തിയത്

  ഇത് ലോക്ഡൗൺ കാലത്ത് വളർത്താൻ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകർ ഈ ലുക്കിൽ സിനിമ ചെയ്യാമെന്നു പറഞ്ഞു. ദീപാവലിക്കു ശേഷം ആദ്യം ഈ ലുക്കിൽ ഗൗതം വാസുദേവ മേനോന്റെ സിനിമയിൽ അഭിനയിക്കും. ശേഷം മറ്റൊരു സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും. പതിനെട്ടുകാരനായി ഞാൻ അഭിനയിച്ചാൽ ആളുകൾ ചിരിക്കുമെന്ന് ഞാൻ സുധ കൊങ്ങരയോട്പറഞ്ഞിരുന്നു. പക്ഷേ എന്തോ സുധയ്ക്ക് എന്നെ വിശ്വാസമായിരുന്നു. എല്ലാവരുടെയും സഹായത്തോടെ ഡയറ്റ് ഒക്കെ നോക്കി 27 ദിവസത്തെ ക്രാഷ് കോഴ്സിനൊടുവിൽ 4 കിലോ കുറച്ചു.

  സൂര്യ ആവാതിരിക്കാനുള്ള ശ്രമം

  സൂര്യ ആവാതിരിക്കാനുള്ള ശ്രമം

  ഞാൻ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും. അതിനു ലുക്കുകളിൽ‌ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കിൽ അങ്ങനെ ചെയ്യും. എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാൻ സാധിക്കില്ല. മോഹൻലാൽ സാർ ഒക്കെ സെറ്റിൽ വന്ന് ആക്‌ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഞാനത് നേരിൽ കണ്ടിട്ടുള്ളതാണ്.

  ഒരുപോലെ ആയാല്‍

  ഒരുപോലെ ആയാല്‍

  എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാൻ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്.അൻപുചെൽവനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാൽ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റിൽ കണ്ടാൽ ആ സിനിമ ഏതാണെന്ന് അവർക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാൽ ശരിയാകില്ലെന്നും സൂര്യ പറയുന്നു.

  യഥാര്‍ത്ഥത്തില്‍ ആരാണ് സൂരറൈ പോട്രുവിലെ ക്യാപ്റ്റന്‍ ഗോപിനാഥ് | Filmibeat Malaylam
  വാരണം ആയിരം പോലെ

  വാരണം ആയിരം പോലെ

  സൂരറാൈ പോട്ര് കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നിയിരുന്നു. സാധാരണ ഒരു സിനിമ സംഭവിക്കുന്നത് ആറു മാസം കൊണ്ടാണ്. എന്നാൽ വാരണം ആയിരത്തിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. എനിക്കായാലും ഗൗതം സാറിനായാലും ഒരുപാട് ഇമോഷനൽ ഇൻവെസ്റ്റ്മെന്റുള്ള ചിത്രമായിരുന്നു അത്. ഗൗതം സാറിന്റെ അച്ഛനെക്കുറിച്ചായിരുന്നു ആ സിനിമ. രണ്ടു വർഷത്തിനു മേലെ തിരക്കഥയ്ക്കും മറ്റു ഒരുക്കങ്ങൾക്കുമായി സമയം ചിലവഴിച്ച ശേഷമാണ് ആ ചിത്രം ആരംഭിക്കുന്നത്. ഷൂട്ടിങ് സമയത്തും അതിലെ ലുക്കുകൾ മാറ്റാനും മറ്റു കാര്യങ്ങൾക്കുമായി ഒരുപാട് സമയം ചിലവിട്ടു.

  English summary
  Suriya's comment about Mohanlal's acting went trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X