ആര്യയും സയേഷയും കൂടി സൂര്യയെ പറ്റിച്ചു! കാപ്പാന്‍ ഡീലീറ്റഡ് സീന്‍ പുറത്ത്‌

By Midhun Raj

നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് കാപ്പാന്‍. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സയേഷ നായികയായി എത്തിയ സിനിമയില്‍ ആര്യ വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചിരുന്നത്. കാപ്പാന്റെതായി പുറത്തിറങ്ങിയ പുതിയ ഡീലിറ്റഡ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

kaappaan

ആര്യയും സയേഷയും ചേര്‍ന്ന് സൂര്യയെ പറ്റിക്കുന്നതും തുടര്‍ന്ന് സത്യം വെളിപ്പെടുത്തുന്നതുമാണ് രംഗത്തില്‍ കാണിക്കുന്നത്. കാപ്പാനില്‍ നിന്നൊഴിവാക്കിയ രണ്ടാമത്തെ ഡീലിറ്റഡ് സീന്‍ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെവി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഇത്.

ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് കാപ്പാന്‍ ഒരുക്കിയിരുന്നത്. ആര്യ നെഗറ്റീവ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനി, ഷംന കാസിം, സമുദ്രക്കനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more about: surya arya സൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X