സൂര്യ തന്നെയാണോ ഇത്! കെവി ആനന്ദ് ചിത്രത്തിലെ മറ്റൊരു മേക്കോവര്‍ ശരിക്കും ഞെട്ടിച്ചു! ചിത്രം കാണൂ!
മേക്കോവറിലൂടെ താരങ്ങള്‍ ഞെട്ടിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി രൂപത്തിലും ഗെറ്റപ്പിലും മാറ്റം വരുത്താറുണ്ട് താരങ്ങള്‍. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെവി ആനന്ദ്, മോഹന്‍ലാല്‍, സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രം കൂടിയാണിത്. താരസംഘടനയായ എഎംഎംഎ നടത്തിയ ഷോയായ അമ്മമഴവില്ലില്‍ അതിഥിയായെത്തിയത് സൂര്യയായിരുന്നു. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മിലിട്ടറി ഓഫീസറുടെ വേഷത്തിലാണ് സൂര്യയെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. ഇതിനായി താരം നടത്തിയ മേക്കോവറുകളും ഉദ്യോഗസ്ഥരെ നേരില്‍ സന്ദര്‍ശിച്ചതുമൊക്കെ വാര്‍ത്തായായിരുന്നു. ഇതിന് പിന്നാലെയായാണ് ചിത്രത്തിലെ മറ്റൊരു ലുക്ക് കൂടി പുറത്തുവന്നത്. തനി നാടന്‍ ഗെറ്റപ്പിലാണ് അദ്ദേഹം ഇത്തവണയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

സൂര്യ 37 എന്ന പേരാണ് ഇതുവരെ സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായെത്തുമ്പോള്‍ സൂര്യ മിലിട്ടറി ഓഫീസറായാണ് വരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ മേക്കോവര്‍ കണ്ടതോടെയാണ് ആരാധകരുടെ സംശയം ഇരട്ടിച്ചത്. സായ് പല്ലവി നായികയായെത്തുന്ന എന്‍ജികെയിലും താരം അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











