സൂര്യ പുറത്തുവിടാത്ത ആ സീക്രട്ട്

By Aswathi

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രമേതാണെന്ന് ചോദിച്ചാല്‍ തമിഴരടക്കം എല്ലാവരും പറയും വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന മാസ് എന്ന്. പൂര്‍ണമായും പരാജയമായിരുന്ന അഞ്ജാന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രം മാസ് എന്നാണ് എല്ലാവരും ധരിച്ച് വച്ചിരുന്നത്. എന്നാല്‍ അതങ്ങനെയല്ല

പരമ രഹസ്യമായി സൂര്യയുടെ മറ്റൊരു ചിത്രത്തില്‍ ഷൂട്ടിങ് പകുതിയോളം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ആ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഷൂട്ടിങ് തുടങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. പറഞ്ഞാല്‍ സിനിമ ഏതാണെന്ന് മലയാളികളും അറിയും.

surya

സൂര്യയുടെ നായികയായി മഞ്ജു വാര്യര്‍ തമിഴിലേക്ക് പോകുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ലേ. പാണ്ഡി രാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ ഡി2 എന്റര്‍ടൈന്‍മെന്റാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് കേട്ടു, മഞ്ജുവല്ല അമല പോളാണ് നായികയെന്ന്.

വാര്‍ത്തകള്‍ അങ്ങിനെ മാറിമറിയുമ്പോള്‍, അവിടെ അങ്ങ് കോടമ്പക്കത് ഇതിനൊന്നും കാതുകൊടുക്കാതെ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. പരമരഹസ്യമായി ചിത്രത്തിന്റെ അമ്പത് ശതമാനത്തോളം ഷൂട്ടിങും പൂര്‍ത്തിയായി. തമിഴകത്ത് ഇതാദ്യമായായിരിക്കും ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രം ഇത്ര രഹസ്യമായി നടക്കുന്നത്.

എന്താവും ഇതിന് കാരണം എന്നന്വേഷിച്ച് പോയ പാപ്പരസികള്‍ക്ക് ചില സൂചനകളൊക്കെ ലഭിച്ചിട്ടുണ്ട്. സൂര്യയുടെ മുന്‍ ചിത്രമായ അഞ്ജാന്‍ ഓരോ സ്‌റ്റെപ്പും വളരെ ആഘോഷമായാണ് മുന്നേറിയത്. പക്ഷെ തിയേറ്ററിലെത്തിയപ്പോള്‍ പൊട്ടിവീണു.

തുടക്കം മുതല്‍ നല്‍കിയ അമിത പ്രതീക്ഷയാണ് ചിത്രത്തിന്റെ പരാജയത്തിനുള്ള പ്രധാന കാരണം എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം പുതിയ ചിത്രത്തിന് തുടക്കം മുതല്‍ അധികം പബ്ലിസിറ്റി നല്‍കാതിരുന്നത്. എന്തായാലും സൂര്യയുടെ പുതിയ ചിത്രത്തിന്റെ പേരും മറ്റ് കാര്യങ്ങളും ഇപ്പോഴും രഹസ്യ തന്നെ. നായിക അമല പോള്‍ തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X