ആറിനെയും അറുതിനെയും തൃപ്തിപ്പെടുത്താന്‍ സൂര്യയുടെ 24
'അഞ്ചാന്റെ' പരാജയം തീര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോള്‍ സൂര്യ. 'മാസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലറാണത്രെ സിനിമ. വെങ്കിട് പ്രഭുവിന്റെ സിനിമ കഴിഞ്ഞാല്‍ സൂര്യ വിക്രം കുമാറിന്റെ ചിത്രത്തിലേക്ക് കടക്കും.
'24' എന്ന താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്നതാണത്രെ. ആറ് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ളവര്‍ക്ക് ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും 24 എന്നാണ് അണിയറയുടെ വാദം.

2009 ല്‍ വിക്രമിനെ നായകനാക്കി അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു 24. ഇല്ല്യാന ഡിസൂസയെയാണ് നായികയായി പരിഗണിച്ചിരുന്നത്. ചിത്രത്തിന്റെ ചിത്രീകരണവും തുടങ്ങിയിരുന്നു. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും സിനിമ പകുതിയില്‍ വച്ച് ഉപേക്ഷിക്കേണ്ടിവന്നു.
തിരക്കഥയില്‍ പുതിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ സൂര്യയെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്യുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രം നിര്‍മിക്കുന്നത്. കാതറിന്‍ ട്രീസയെയാണ് നായികയായി പരിഗണിച്ചിരിക്കുന്നതെന്നും കേള്‍ക്കുന്നു.
'സില്ലിനൊരു കാതലി'ന് ശേഷം എ ആര്‍ റഹ്മാന്‍ വീണ്ടും സൂര്യയുടെ ഒരു ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്നതും പ്രത്യേകതയാണ്. പി എസ് വിനോദാണ് ഛായാഗ്രഹകന്‍.


Click it and Unblock the Notifications











