റിലീസിനു മുന്നേ റെക്കോര്‍ഡിടാന്‍ സൂര്യയുടെ എന്‍ജികെ! ആദ്യ ദിനം ഹൗസ്ഫുള്‍ ഷോകള്‍! കാണൂ
Recommended Video
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്‍ജികെയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മെയ് 31നാണ് സൂര്യയുടെ പുതിയ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചെന്നൈയിലെ സത്യം സിനിമാസ് അടക്കമുളള തിയ്യേറ്ററുകളിലാണ് എന്‍ജികെയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സിനിമയുടെ ആദ്യ ദിന ടിക്കറ്റുകള്‍ വിറ്റു പോയതായാണ് അറിയുന്നത്.

റിലീസ് ദിനം ഹൗസ്ഫുള്‍ ഷോകളായിരിക്കും സത്യം സിനിമാസില്‍ എന്‍ജികെയ്ക്ക് ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൂര്യയുടെ കേരളത്തിലെ ആരാധകരും വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ എന്‍ജികെ ശെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ്.
സായി പല്ലവിയും രാകുല്‍ പ്രീതുമാണ് സിനിമയില്‍ നായികന്മാരായി എത്തുന്നത്. ജഗപതി ബാബു, മന്‍സൂര്‍ അലി ഖാന്‍, സമ്പത് രാജ്, ബാല സിങ് തുടങ്ങിയവരാണ് എന്‍ജികെയിലെ മറ്റു താരങ്ങള്‍. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് സിനിമ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീതമൊരുക്കിയ എന്‍ജികെയിലെ പാട്ടുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications