വിജയ്ക്കും അജിത്തിനു പിന്നാലെ തരംഗമാകാന്‍ സൂര്യയും! എന്‍ജികെയുടെ റിലീസ് ഈ വിദേശരാജ്യത്തും! കാണൂ
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ട് സിനിമകളാണ് തമിഴ് സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെയും കെവി ആനന്ദിന്റെ കാപ്പാനുമാണ് ആ ചിത്രങ്ങള്‍.
സൂര്യയുടെതായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് എന്‍ജികെ. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ട്രെയിലര്‍ നല്‍കിയ ആവേശത്തിന് പിന്നാലെയാണ് സിനിമ റിലീസിങ്ങിനൊരുങ്ങുന്നത്. എന്‍ജികെയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

എന്‍ജികെയുടെ റിലീസ്
സൂര്യ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു എന്‍ജികെയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നത്. സൂര്യയുടെ കരിയറില്‍ മറ്റൊരു വഴിത്തിവായേക്കുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് എന്‍ജികെ. മാസും ക്ലാസും ചേര്‍ന്നുളള ഒരു ചിത്രം തന്നെയായിരിക്കും എന്‍ജികെയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സൂര്യയുടെ റോള്‍
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന സിനിമയില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രമായിട്ടാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷം സൂര്യയുടെ ഒരു ക്ലാസ് ചിത്രം തന്നെയായിരുന്നു എന്‍ജികെ. സായി പല്ലവി നായികാവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീതും പ്രധാന റോളിലെത്തുന്നു.

ശെല്‍വരാഘവന്‍ സിനിമ
ഒരിടവേളയ്ക്കു ശേഷം ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നതുകൊണ്ടു കൂടിയാണ് എന്‍ജികെയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത്. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന,പുതുപേട്ടൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകന്‍ കൂടിയാണ് ശെല്‍വരാഘവന്‍. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭു ചിത്രം നിര്‍മ്മിക്കുന്നു.

താനാ സേര്‍ന്തകൂട്ടത്തിന് ശേഷം
താനാസേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിന് ശേഷമാണ് മറ്റൊരു സൂര്യ ചിത്രമെത്തുന്നത്. കഴിഞ്ഞ വര്‍ഷം പൊങ്കല്‍ റിലീസായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. എന്‍ജികെയും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയായിരിക്കും എന്‍ജികെയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗത്ത് കൊറിയയില്‍ റിലീസ്
സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് എന്‍ജികെയന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. തമിഴ് സിനിമകള്‍ ധാരാളമായി വിദേശ രാജ്യങ്ങളില്‍ എല്ലാം എത്തിയിരുന്നെങ്കിലും ആദ്യമായാണ് ഒരു ചിത്രം സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്നത്. നേരത്തെ പാര്‍വതിയുടെ ഹിറ്റ് ചിത്രം ഉയരെയും കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി മാറിയിരുന്നു.


Click it and Unblock the Notifications