കാര്‍ത്തിക്ക് പിന്നാലെ സൂര്യയുടെ സമ്മാനവും! പ്രണയദിനത്തിലെ സര്‍പ്രൈസ് കിടുക്കുമോ! ആകാംക്ഷയോടെ!!!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഏത് തരത്തിലുള്ള കഥാപാത്രവും തങ്ങളില്‍ ഭദ്രമായി ഏല്‍പ്പിക്കാമെന്നും ഇരുവരും തെളിയിച്ചിരുന്നു. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന്‍മാര്‍ക്ക് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. ഇടക്കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. റൊമാന്‍സിന്റെ അങ്ങേയറ്റമായി വിശേഷിപ്പിക്കപ്പെടുന്ന സൂര്യയ്‌ക്കൊപ്പവും സഹോദരന്‍ കാര്‍ത്തിക്കൊപ്പവും അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് രാകുല്‍ പ്രീത് സിംഗ്. ദേവിലും എന്‍ജികെയിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവര്‍ പങ്കുവെച്ചിരുന്നു.
ദേവും രാകുല്‍പ്രീത് സിംഗും നായികനായകന്‍മാരായെത്തുന്ന പ്രണയസിനിമയായ ദേവ് ഫെബ്രുവരി 14നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഈ കഥാപാത്രത്തെ തനിക്ക് അവതരിപ്പിക്കാന്‍ കഴിയുമോയെന്നും അതിന് വേണ്ട ശരീരമുണ്ടോ തനിക്കെന്നുമുള്ള ആശങ്ക തുടക്കത്തില്‍ കാര്‍ത്തിയെ അലട്ടിയിരുന്നു. ഇടവേളയ്ക്ക് ശേഷം രാകുലും കാര്‍ത്തിയും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. സഹോദരന്റെ സിനിമ മാത്രമല്ല പ്രണയദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്നത്.

സൂര്യയുടെ പുതിയ സിനിമയായ എന്‍ജികെയുടെ ടീസറും പ്രണയദിനത്തിലെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ സായ് പല്ലവിയും അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ നീളുകയായിരുന്നു. ഏപ്രിലില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications