ആ ആരോപണം കാരണം താനും കുടുംബവും ഏറെ വിഷമിച്ചിരുന്നുവെന്ന് സൂര്യ, നിയമപരമായി നേരിടും

ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തിയ സൂര്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പെറ്റ രംഗത്തുവന്നത്.

By Nihara

ജെല്ലിക്കെട്ട് വിഷയത്തില്‍ തനിക്കെതിരെ പെറ്റ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. മൃഗസംരക്ഷണ സംഘടനയായ പെറ്റ സൂര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരം ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെട്ടതെന്നാണ് പെറ്റ ആരോപിച്ചത്.

പുതിയ ചിത്രമായ എസ് 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുമ്പോഴെല്ലാം വിഷയത്തെക്കുറിച്ചുള്ള പ്രതികരണം സൂര്യ രേഖപ്പെടുത്തിയിരുന്നു. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴകം ഇപ്പോഴും പുകയുകയാണ്. തമിഴ് നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. പെട്ടെന്നൊരു ദിനം അത് നിരോധിക്കാന്‍ നോക്കിയതില്‍ വ്യാപക പ്രതിഷേധമാണ് തമിഴ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.

തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചു

ആരോപണങ്ങളില്‍ മനം നൊന്ത് സൂര്യയും കുടുംബവും

ജെല്ലിക്കെട്ട് വിഷയത്തില്‍ താരം നടത്തിയ പരാമര്‍ശത്തെ പെറ്റ സംഘടന തെറ്റിദ്ധരിച്ചതാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. സംഘടന നടത്തിയ പ്രസ്താവന സൂര്യയ്ക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് സൂര്യയുടെ അഭിഭാഷകര്‍ പറഞ്ഞു.

പെറ്റയ്‌ക്കെതിരെ നടപടിയുമായി സൂര്യ

പെറ്റയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

പുതിയ സിനിമയായ സിങ്കം 3യുടെ പ്രചാരണാര്‍ത്ഥമാണ് താന്‍ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നതെന്ന് ആരോപിച്ച പെറ്റ സംഘടനയ്‌ക്കെതിരെ സൂര്യ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയ്ക്ക് ഇത്തരത്തിലുള്ള പ്രമോഷന്‍ നടത്തേണ്ട യാതൊരുവിധ ആവശ്യവും തനിക്കില്ല. മുന്‍പും ഇത്തരം വിഷയങ്ങളില്‍ താന്‍ പ്രതികരിച്ചിട്ടുണ്ട്.

വിഷയത്തില്‍ ഒന്നിച്ച് നടികര്‍ സംഘം

ജെല്ലിക്കെട്ട് വിഷയത്തില്‍ സിനിമാ ലോകം ഒന്നടങ്കം ഒരുമിച്ചു

തമിഴ് നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിനോദ പരിപാടിയാണ് ജെല്ലിക്കെട്ട്. പൊങ്കലിനോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്. ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ ലോകം ഒന്നടങ്കം ഉപവസ സമരം നടത്തിയിരുന്നു. സൂര്യയും സമരത്തില്‍ പങ്കെടുത്തിരുന്നു.

സൂര്യയെ വിമര്‍ശിച്ച് പെറ്റ

രൂക്ഷ വിമര്‍ശനവുമായി പെറ്റ

തമിഴ് നാട്ടില്‍ ജെല്ലിക്കെട്ട് വിവാദം അരങ്ങ് തകര്‍ക്കുന്നതിനിടെ മൃഗ സംരക്ഷം സംഘടനയായ പെറ്റുടെ ഭാരവാഹികള്‍ നടന്‍ സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. ഇത്രയും നാളും മൗനം പാലിച്ച സൂര്യ പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ ആരോപിക്കുന്നത്.

സിനിമയുടെ പ്രചരണം ലക്ഷ്യമാക്കുന്നു

സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പ്രതികരണം

പുതിയ സിനിമയായ എസ് ത്രീയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് സൂര്യ പ്രതികരിക്കുന്നതെന്നാണ് പെറ്റ ആരോപിക്കുന്നത്. ഇത്രയും നാളും മിണ്ടാതിരുന്ന താരം സിങ്കം ത്രീയുടെ പ്രചരണ പരിപാടികള്‍ക്കിടയിലാണ് അഭിപ്രായം വ്യക്തമാക്കിയതെന്നും സംഘടന പറയുന്നു.

ജെല്ലിക്കെട്ടിനെ അനുകൂലിച്ച് സൂര്യ

ആരോഗ്യകരമായ രീതിയില്‍ ജെല്ലിക്കെട്ട് മത്സരം നടത്തണം

സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ കോപ്പിയടി നടത്തുന്നുവെന്നു കരുതി പരീക്ഷ പൂര്‍ണ്ണമായും റദ്ദാക്കാറുണ്ടോയെന്നാണ് സൂര്യ ചോദിച്ചത്. ആരോഗ്യകരമായ രീതിയില്‍ ജെല്ലിക്കെട്ട് നടത്തണമെന്നാണ് താരം ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X