സൂര്യയുടെ നായികയായി ജ്യോതിക വീണ്ടും? ഭാര്യയ്‌ക്കൊപ്പം വരുന്നതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയ താരമാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ജലി മേനോന്‍ ചിത്രത്തിനായി ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സംവിധായകയാണ് അഞ്ജലി മേനോന്‍. അക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഞങ്ങള്‍ ഇപ്പോഴെന്ന് സൂര്യ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വൈകാതെ തന്നെ ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്നാണ് ഞങ്ങളും കരുതുന്നത്. ഇതിന് പറ്റിയ തിരക്കഥയോ ആശയമോ ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. സമയമെടുത്തായിരിക്കും അത് തീരുമാനിക്കുന്നത്. തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയായിരുന്നു തങ്ങള്‍ മുന്‍പ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള തിരക്കഥകളൊന്നും ലഭിക്കുന്നില്ലെന്നായിരുന്നു മുന്‍പ് ജ്യോതികയും പറഞ്ഞത്.

വിവാഹത്തിന് മുന്‍പായി 7 സിനിമകളിലാണ് സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ചത്. ഒരു സ്ത്രീക്ക് നല്‍കേണ്ട ബഹുമാനവും അദ്ദേഹം കൃത്യമായി നല്‍കാറുണ്ട്. കൃത്യമായ സ്‌പേസും നല്‍കാറുണ്ട്. സ്ത്രീകളെ നന്നായി ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ഇതെല്ലാം ഇഷ്ടമുള്ള ഗുണങ്ങളാണ്. ഇതിനെല്ലാം ഉപരി ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലുമെല്ലാം അദ്ദേഹം പെര്‍ഫെക്റ്റാണെന്ന് മുന്‍പ് ജ്യോതിക സാക്ഷ്യപ്പെടുത്തിയിരുന്നു.

Jyothika

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി സുരറൈ പോട്രു തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് താരം. അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. വളരെ കഴിവുള്ള ഒരു കുട്ടിയാണ് അപർണ. ഡയലോഗുകൾ ഇല്ലാതിരുന്നപ്പോൾ പോലും ഇമോഷൻസിൽ നിന്നും വിട്ടുപോകാതെ നിന്നുകൊണ്ട് അഭിനയിക്കാനുള്ള അവളുടെ കഴിവിനെ അഭിനന്ദിക്കണമെന്ന് സൂര്യ പറഞ്ഞിരുന്നു.

Recommended Video

ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

എന്റെയും അപർണയുടെയും കഥാപാത്രങ്ങൾക്ക് ചിത്രത്തിൽ തുല്യ പ്രാധാന്യമാണുള്ളത്. എനിക്ക് എത്ര സീനുകളുണ്ടോ അത്രയും സീനുകൾ തന്നെ അപർണയ്ക്കുമുണ്ട്. ഏറ്റവും പ്രാധാന്യമുള്ള സീനുകളിലും സംവിധായിക ഉദ്ദേശിക്കുന്നത് എന്തെന്ന് വളരെ നാച്ചുറലായി അവൾ മനസിലാക്കിയെടുക്കുകയും തന്മയത്തോടെ അത് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തുവെന്നുമായിരുന്നു സൂര്യ അപര്‍ണ്ണയെക്കുറിച്ച് പറഞ്ഞത്.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X