»   »  കബാലിയ്ക്ക് ശേഷം സൂര്യയുടെ സിങ്കം ത്രി, കേരളത്തിലെ വിതരണാവകാശ തുക എത്രയാണെന്നോ?

കബാലിയ്ക്ക് ശേഷം സൂര്യയുടെ സിങ്കം ത്രി, കേരളത്തിലെ വിതരണാവകാശ തുക എത്രയാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സിങ്കം ത്രിയുടെ റിലീസ് ഡേറ്റ് അടുക്കുമ്പോള്‍ ചിത്രത്തിന്റെ വിതരണാവകാശ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. നാല് കോടി 75 ലക്ഷത്തിനാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സൂര്യയുടെ ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ വിതരണാവകാശ തുകയാണിത്.

സൂര്യയുടെ 24 കേരളത്തില്‍ എത്തിച്ച സോപാനം എന്റര്‍ടെയ്ന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് സിങ്കം ത്രിയുടെ വിതരണാവകാശം വാങ്ങുന്നത്.

singam3

രജനികാന്തിന്റെ കബാലിയുടെ വിതരണാവകാശമാണ് അടുത്തിടെ സിനിമാ ലോകം ചര്‍ച്ച ചെയ്തത്. ഏഴര കോടിയ്ക്കാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് കബാലി വാങ്ങിയെടുത്തത്.

ബാഹുബലിയുടെ മലയാളത്തിലെ വിതരണാവകാശ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. പത്ത് കോടിക്കും മുകളിലാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ വിതരണാവകാശത്തിന് ആവശ്യപ്പെടുന്നത്.

English summary
Suriya's Singam 3 malayalam rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam