For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നോ പറയാൻ പഠിച്ചിരുന്നു!! സൂര്യയെ ആകർഷിച്ച സഹപ്രവർത്തക ജ്യോതിക? താരം പറയുന്നത് കേൾക്കൂ...

  |

  മലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു അന്യ ഭാഷ താരമാണ് സൂര്യ. മലയാളത്തിലെ തങ്ങളുടെ സൂപ്പർ താരങ്ങൾക്ക് നൽകുന്ന സ്നേഹവും ബഹുമാനവും സൂര്യയ്ക്കും മലയാളികൾ നൽകുന്നുണ്ട്. മലയാള സിനിമയുടെ ഭാഗമായിട്ടില്ലെങ്കിൽ പോലും സൂര്യയുടെ ചിത്രങ്ങൾ കേരളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മലയാള സിനിമ താരങ്ങൾ അണിനിരന്ന അമ്മ മഴവില്ല് ഷോയിൽ അതിഥിയായി സൂര്യ എത്തിയിരുന്നു. അനന്തപുരിയിലെ മണ്ണിലേയ്ക്ക് സൂര്യയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചിരുന്നത്.

  വിവാഹത്തിന് ഒരുമിച്ച് ആടിപ്പാടി!!ഇപ്പോൾ സോനവും കരീനയും ശത്രുതയിൽ? തുറന്ന് പറഞ്ഞ് താരം...

  ഇപ്പോഴിത സൂര്യ തന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയെ കുറിച്ച് പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മലയാള സിനിമയിലെ വനിത സംഘടനയായ വുമൻ കളക്ടീവിന് വേണ്ടി സംസാരിക്കുമ്പോഴാണ് തന്നെ കുടുതൽ ആകർഷിച്ച സഹപ്രവർത്തകയെ കുറിച്ച് മനസ് തുറന്നത്.

  ശരീരഭാഗമൊന്ന് കാണിച്ചു തരാമോ!! ഇതിലും മികച്ച ലൈവ് സ്വപ്നങ്ങളിൽ മാത്രം, എ ലൈവ് സ്റ്റോറി കാണൂ

  പലപ്പോഴും ഞെട്ടിച്ചിരുന്നു

  ഇരുപത് വർഷങ്ങൾക്ക് മുൻപാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. തമിഴ് സിനിമകളിലൂടൊയാണ് താൻ കരിയർ ആരംഭിച്ചത്. അന്ന് തന്നോടൊപ്പം അഭിനയിക്കാൻ എത്തിയ അന്യഭാഷാക്കാരിയായ താരമാണ് ഏറ്റവും കൂടുതൽ സ്വധീനിച്ച വ്യക്തി. അവർ തമിഴ്നാട് സ്വദേശിയല്ലായിരുന്നു. അവരുടെ മാതൃഭാഷ ഹിന്ദിയായിരുന്നു. അവരോടൊപ്പം അഭിനയിക്കുന്നതിനിടയിൽ പലപ്പോഴും തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഭാഷ അറിയാതെ വളരെ കൃത്യമായിട്ടാണ് അവർ ഡയലോഗ് പറയുന്നത്.

  ഹാർഡ് വർക്ക്

  തമിഴ് അറിയാത്ത അവർ തെറ്റില്ലാതെ ഡയലോഗ് പറയുന്നത് തന്നെ പലപ്പോഴും ഞെട്ടിച്ചിരുന്നു. ആ സമയത്ത് പ്രോപ്റ്റിങ്ങ് ഒന്നും ഇല്ലായിരുന്നു. ചിത്രത്തിനു വേണ്ടി സംവിധായകന് തമിഴ് സംസാരിക്കണമായിരുന്നു. അതും ഒരുപാട് ദൈർഘ്യമുള്ള ഡയലോഗുകളും. എന്നാൽ അവർക്ക് കരിയറിനോടുള്ള ഡെഡിക്കേഷൻ അവിടെ കണ്ടു. എല്ലാ ദിവസവും രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേൽക്കും. തന്റെ ഡയലോഗ് വളരെ കൃത്യമായി തന്നെ പഠിക്കും, എന്നീട്ടാണ് രാവിലെ ഷൂട്ടിങ്ങിനെത്തുന്നത്. അവർ തെറ്റില്ലാതെ വളരെ കൃത്യാമയി തന്നെ ഡയലോഗുകൾ പറയും. എന്നാൽ ചില അവസരങ്ങളിൽ എനിയ്ക്ക് തന്നെ ഡയലോഗുകൾ തെറ്റി പോകാറുണ്ട്.

  പോസ്റ്റീവ് എൻജി

  പിന്നീട് താനും അവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമ്മിൽ കൂടുതൽ അടുത്തറിയാൻ അവസരം ലഭിച്ചിരുന്നു. എല്ലാത്തിനേയും പോസിറ്റിവായി കാണുന്ന വ്യക്തിയായിരുന്നു അവർ. അതായിരുന്നു ആ താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. സെറ്റിലെ സംവിധായകൻ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെയുള്ളവരുമായി വളരെ അടുത്ത ബന്ധമായിരുന്നു. എല്ലാവർക്കും പോസിറ്റീവ് എൻജി പകർന്നു നൽകാൻ അവർക്ക് സാധിച്ചിരുന്നു.

  നോ പറയാൻ പേടിയില്ല

  ആ താരത്തിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ഗുണം നോ പറയേണ്ട സ്ഥലങ്ങളിൽ മടിക്കാതെ അവർ നോ പറയുമായിരുന്നു. അതിനുള്ള ചങ്കൂറ്റം അവർക്കുണ്ടായിരുന്നു. അത് തനിക്കൊരു പാഠമായിരുന്നെന്നും സൂര്യ കൂട്ടിച്ചേർത്തു. ആർക്കും വെറുപ്പുണ്ടാകാത്ത രീതിയിലായിരുന്നു പെരുമാറ്റം. എല്ലാവർക്കും അവരോട് ബഹുമാനം തോന്നിപ്പോകുമായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് പിന്നീട് വളരെ ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു. വിവാഹ ശേഷവും അവർക്കൊരു മാറ്റവും സംഭവിച്ചിട്ടില്ലായിരുന്നു എന്നാണ് ഏറെ ശ്രദ്ധേയം.

  വിവാഹം ഒന്നിനും ഒരു തടസമല്ല

  വിവാഹത്തിനു ശേഷം ജോലി ചെയ്യുന്ന സ്ത്രീകൾ ഒന്നിനോടും പാക്ക്പ്പ് പറയുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുടുംബം നോക്കണം കുട്ടികളെ നോക്കണം അങ്ങനെയുള്ള നിരവധി ഉത്തരവാദിത്വങ്ങൾ അവർക്കുണ്ട്. ഞാൻ ഉൾപ്പെടെയുള്ള 90 ശതമാനം പുരുഷന്മാരും ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വന്തം ലോകത്ത് ഒതുങ്ങും. എന്നാൽ സ്ത്രീകളാകട്ടെ ജോലിയും കുടുംബവും ഒരു പോലെ കൊണ്ടു പോകുന്നുണ്ട്. അതിൽ നാം അവരെ ബഹുമാനിക്കുക തന്നെ വേണം. അവർക്ക് സമാധനമായി ജോലി ചെയ്യാൻ നമ്മൽ നല്ല സാഹചര്യം ഒരുക്കുക എന്നത് പുരുഷന്മാരുടെ കടമയാണെന്നും താരം പറ‍ഞ്ഞു.

  സ്വന്തം ഭാര്യ തന്നെ

  സൂര്യയയെ സ്വാധീനിച്ച വ്യക്തി ഭാര്യയായ ജ്യോതിക തന്നെയാണ്. പല അവരത്തിലും സൂര്യ അത് വെലിപ്പെടുത്തിയിട്ടുണ്ട്. ജോയുടെ ജോലിയോടുള്ള ഡെഡിക്കേഷനെ കുറിച്ചു വീട് മുന്നോട്ട് കൊണ്ടു പോകുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. മുംബൈയ് സ്വദേസിയാണ് ജ്യോതിക. തമിഴ് ചിത്രങ്ങളിലൂടെയാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരമായത്. സൂര്യയുമായിട്ടുള്ള വിവാഹ ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക വീണ്ടും സിനിമയിൽ എത്തിയത്. അതേസമയം സൂര്യ പറഞ്ഞത് നടി സിമ്രാനെ കുറിച്ചാണെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. പഞ്ചാബ് സ്വദേശിയായ സിമ്രാൻ സൂര്യയ്ക്കൊപ്പമായിരുന്നു തന്റെ ആദ്യ തമിഴ് ചിത്രം. പിന്നീട് തമിഴകത്തെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

  English summary
  suriya says about most influenced female co star

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more