»   » മാധവനെ ബോക്‌സിംഗ് കോച്ചാക്കിയ സംവിധായികക്കൊപ്പം സൂര്യ!!! വീണ്ടും സ്‌പോര്‍ട്‌സ് ചിത്രം???

മാധവനെ ബോക്‌സിംഗ് കോച്ചാക്കിയ സംവിധായികക്കൊപ്പം സൂര്യ!!! വീണ്ടും സ്‌പോര്‍ട്‌സ് ചിത്രം???

By: Karthi
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസിലും അവാര്‍ഡ് നിശകളിലും താരമായി മാറിയ മാധവന്‍ ചിത്രം ഇരുദി സുട്രുവിന് ശേഷം സംവിധായിക സുധ കൊങ്കാര ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുന്നു. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുദി സുട്രു പോലെ ചിത്രം സ്‌പോര്‍ട്‌സ് സ്‌റ്റോറിയാകില്ലെന്നാണ് സൂചന. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

സിങ്കം ത്രിക്ക് ശേഷം മികച്ച തിരക്കഥകള്‍ തേടിക്കൊണ്ടിരുന്ന സൂര്യയെ സുധ കൊങ്കാരയുടെ തിരക്കഥ ആകര്‍ഷിച്ചെന്നാണ് അറിയുന്നത്. സൂര്യ നിര്‍മിച്ച് ജ്യോതിക നായികയായി എത്തിയ മഗിളര്‍മട്ടും എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സുധയും ഒരു അതിഥിയായിരുന്നു. മണിരത്‌നത്തിന്റെ സംവിധാന സഹായിയാരുന്നു സുധ കൊങ്കാര. അവാര്‍ഡുകള്‍ക്കും ജനപ്രീതിക്കുമൊപ്പം ഗുരുവായ മണിരത്‌നത്തിന്റെ അഭിനന്ദനവും ഇരുദി സിട്രുവിന് ലഭിച്ചിരുന്നു. 

surya

മാധവനും റിതിക സെന്നും പ്രധാന വേഷത്തിലെത്തിയ ഇരുദി സിട്രു തമിഴിലും ഹിന്ദിയിലുമായി നിര്‍മിച്ച ചിത്രമായിരുന്നു. സാലാ ഖാദൂസ് എന്നായിരുന്നു ഹിന്ദിയില്‍ ചിത്രത്തിന്റേ പേര്. മാധവന് പകരം വെങ്കിടേഷിനെ നായകനാക്കി ഗുരു എന്ന പേരില്‍ തെലുങ്കിലും ചിത്രം  റീമേക്ക് ചെയ്തിരുന്നു. സുധദ കങ്കാര തന്നെയായിരുന്നു ചിത്രം തെലുങ്കിലും ഒരുക്കിയത്. 

വെങ്കിടേഷ് സംവിധാനം ചെയ്യുന്ന താനാ സേര്‍ന്തകൂട്ടം എന്ന ചിത്രമാണ് സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. അതിന് ശേഷം സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകനാകും. അതിനും ശേഷമായിരിക്കും സുധയുടെ ചിത്രം.

English summary
Sudha Kongara of Irudhi Suttru fame might direct Suriya in her next film. Reportedly, Suriya was so impressed by Sudha’s script that he has also decided to produce it under his own banner 2D Entertainment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam