രഞ്ജിത്തിന്റെ ചിത്രത്തില്‍ സൂര്യ
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സൂര്യ അഭിനയിക്കുന്നോ??. തലക്കെട്ട് കണ്ട് ആരും ഞെട്ടണ്ട. മലയാള സിനിമയ്ക്ക് പുതിയ മാനം നല്‍കി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിനെയല്ല ഉദ്ദേശിച്ചത്. ഇത് തമിഴകത്തെ മറ്റൊരു രഞ്ജിത്ത്.
അടുത്തിടെ റിലീസായ 'മദ്രാസ്' എന്ന ചിത്രമാണ് രഞ്ജിത്ത് എന്ന സംവിധായകന് തമിഴില്‍ സ്വീകരണം നല്‍കിയത്. കാര്‍ത്തി നായകനായ ചിത്രം സൂര്യയ്ക്ക് നന്നായി ഇഷ്ടപ്പെട്ടെന്നും അതുകണ്ട് രഞ്ജിത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി സൂര്യ അറിയിക്കുകയുമായിരുന്നത്രെ.

വൈകാതെ അത് സംഭവിക്കുമെന്നാണ് അറിയുന്നത്. സൂര്യ തന്നെയാവും ചിത്രം നിര്‍മിക്കുന്നതും. പക്ഷെ അതിന് മുമ്പ് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ സൂര്യയ്ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹരി സംവിധാനം ചെയ്യുന്ന ഒരു ചിത്രവും 'മനം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും.
ഇപ്പോള്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'മാസ്' എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം റിലീസായി. 'അഞ്ചാന്റെ' ക്ഷീണം മാസിന് തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൂര്യ ഫാന്‍സ്.


Click it and Unblock the Notifications











