അഞ്ചാന്‍ പൊട്ടി, ക്ഷീണമുണ്ട്, സൂര്യ ഇനി മാസില്‍!

By Aswathi

എറെ പ്രതീക്ഷ നല്‍കിയാണ് സൂര്യയുടെ 'അഞ്ചാന്‍' പുറത്തിറങ്ങിയത്. അതിനുപരി സൂര്യയ്ക്ക് അഞ്ചാന്‍ ഒരു നിലനില്‍പിന്റെ പ്രശ്‌നം കൂടെയായിരുന്നു. ഗൗതം മേനോന്റെ 'ധ്രുവനച്ചിത്തരം' ഉപേക്ഷിച്ച്, ഒരു വെല്ലുവിളിയെന്ന കണക്കെ പുറത്തിറങ്ങിയ അഞ്ചാന്‍ തിയേറ്ററില്‍ ദയനീയമായി പരാജയപ്പെട്ടു. അതില്‍ നല്ല ക്ഷീണുണ്ട്. പറഞ്ഞിട്ടെന്താ കഴിഞ്ഞത് കഴിഞ്ഞു. എന്തായാലും സൂര്യ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് മുഴുകാന്‍ തീരുമാനിച്ചു.

വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'മാസ്' എന്ന ചിത്രത്തിലാണ് സൂര്യ അടുത്തതായി അഭിനയിക്കുന്നത്. നയന്‍താരയും എമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രയിപ്പെട്ട നടന്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശസ്ത സംവിധായകനും നടനുമായ സമുദ്രക്കനിയാണ് ചിത്രത്തിലെ വില്ലന്‍.

anjan

മാസിന്റെ രണ്ടാംഘട്ട ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ഷെഡ്യൂളില്‍ നാല്‍പ്പത് ശതമാനം ചിത്രീകരണം നേരത്തേ ചെന്നൈയില്‍ പൂര്‍ത്തിയായതാണ്. രണ്ടാം ഷെഡ്യൂളിന് ചൊവ്വാഴ്ച തുടങ്ങി. ചിത്രത്തിലെ ഗാനരംഗങ്ങള്‍ ബള്‍ഗേറിയയിലാണ് ചിത്രീകരിക്കുക. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

അതേ സമയം തമിഴകം ഈ ദീപാവലിയ്ക്ക് തയ്യാറായി കഴിഞ്ഞു. പ്രധാന മത്സരം വിജയ് യുടെ 'കത്തി'യും വിക്രമിന്റെ 'ഐ'യും തമ്മിലാണ്. ഷാരൂഖിന്റെ 'ഹാപ്പി ന്യൂ ഇയറും' ഒപ്പമുണ്ട്. ഈ ദീപാവലിക്ക് സൂര്യയുടെ റലീസ് ഒന്നുമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X