സിമ്രാനെ ചുംബിക്കണം, സൂര്യ വിയർത്തൊലിച്ചു; ചുംബിക്കാൻ നോക്കും, പക്ഷെ കഴിയുന്നില്ല; സബിത ജോസഫ്

ആരാധകരുടെ പ്രിയ താര ജോഡിയാണ് സൂര്യയും ജ്യോതികയും. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പ്രയോ​ഗം ഇവർക്ക് എന്തുകൊണ്ടും അനുയോജ്യമാണെന്ന് ആരാധകർ പറയുന്നു. ഹിറ്റ് ജോഡിയായ ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ആഘോഷപൂർവമാണ് വിവാഹം നടന്നത്. മുംബെെക്കാരിയാണ് ജ്യോതിക. സൂര്യ തമിഴ്നാട്ടുകാരനും. രണ്ട് പേരും വളർന്ന് വന്ന പശ്ചാത്തലമെല്ലാം വ്യത്യസ്തം. ജ്യോതികയ്ക്ക് തമിഴ് സംസാരിക്കാൻ അറിയില്ല. എന്നാൽ ഇതൊന്നും സൂര്യയുടെയും ജ്യോതികയുടെയും പ്രണയ ബന്ധത്തെ ബാധിച്ചില്ല.

എന്നാൽ സൂര്യയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പ്രത്യേകിച്ചും സൂര്യയുടെ പിതാവ് ശിവകുമാറിന്. ജ്യോതിക സിനിമാ നടിയാണെന്നതായിരുന്നു പ്രധാന കാരണം. എന്നാൽ അപ്പോഴേക്കും സിനിമാ മാധ്യമങ്ങൾ ജ്യോതിക-സൂര്യ പ്രണയം ആഘോഷമാക്കി. ശിവകുമാറാണ് വിവാഹത്തിന് തടസമായി നിൽക്കുന്നതെന്ന് വാർത്തയും പ്രചരിച്ചു.

Suriya  Jyothika

ഒടുവിൽ 2006 ൽ സൂര്യയും ജ്യോതികയെ വിവാഹം ചെയ്തു. പൊതുവെ അധികം സംസാരിക്കാത്ത ആളാണ് സൂര്യയെന്ന് ജ്യോതിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജ്യോതികയ്ക്ക് ഒപ്പം പോലും സിനിമകളിൽ ഇന്റിമേറ്റ് സീൻ ചെയ്യാൻ സൂര്യക്ക് മടിയായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെ കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ സംസാരിക്കുകയുണ്ടായി.

ഇപ്പോഴിതാ റൊമാന്റിക് സീനുകൾ ചെയ്യാൻ തുടക്ക കാലത്ത് സൂര്യ മടിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്. ഒരു തമിഴ് മീഡിയയിലാണ് ഇദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്. സൂര്യക്ക് സിനിമാ രം​ഗത്തേക്ക് വന്ന സമയത്ത് ഒന്നും അറിയില്ല. നേർക്ക് നേർ എന്ന സിനിമയിൽ സൂര്യ സിമ്രാനെ ചുംബിക്കണം. 20 ടേക്ക് പോയി. ചുംബിക്കാൻ നോക്കും, പക്ഷെ എങ്ങനെയാണ് സർ ചുംബിക്കുക എന്ന് ചോദിച്ച് വിയർത്തൊലിച്ച് തിരിച്ച് വരും. ഒടുവിൽ സിമ്രാൻ ചുംബിച്ചു. അത്രമാത്രം നാണമുള്ള ആളാണ് സൂര്യയെന്നും സബിത ജോസഫ് വ്യക്തമാക്കി.

Suriya  Simran  Jyothika

സൂര്യ പൊതുവെ നായികമാരോടൊപ്പം തൊട്ടുരുമ്മി അധികം അഭിനയിച്ചിട്ടില്ല. മാന്യമായ റൊമാന്റിക് സീനുകളാണ് ചെയ്തത്. പ്രേക്ഷകർക്കിടയിൽ നല്ല ഇമേജാണ് സൂര്യക്കുള്ളതെന്നും സബിത ജോസഫ് പറഞ്ഞു. സൂര്യയുടെ സിനിമകളിലെ നായികമാരെക്കുറിച്ച് അടുത്തിടെ ജ്യോതിക സംസാരിച്ചിരുന്നു. സൂര്യയുടെ ഭൂരിഭാ​ഗം സിനിമകളിലും നായികമാർക്ക് പ്രാധാന്യമുണ്ട്. വെറുതെ വന്ന് പോകുന്ന നായികമാർ സൂര്യയുടെ സിനിമകളിൽ ഉണ്ടാകാറില്ലെന്നും ജ്യോതിക ചൂണ്ടിക്കാട്ടി.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. മലയാള ചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്കാണ് 36 വയതിനിലെ. ജ്യോതികയുടെ കരിയറിന് സൂര്യ വലിയ പിന്തുണ നൽകുന്നുണ്ട്. കം​ഗുവയാണ് ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ സിനിമ. ഒടുവിൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കം​ഗുവ ഉൾപ്പെടെ സൂര്യയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X