സൂര്യയുടെ പിതാവുമായിട്ടുള്ള പ്രശ്‌നം! ജ്യോതിക മാറി നില്‍ക്കാന്‍ കാരണം ശിവകുമാര്‍, കുടുംബപ്രശ്‌നം തുടരുന്നു
തമിഴ് സിനിമയിലെ ഏറ്റവും സ്‌ട്രോങ് കപ്പിള്‍സാണ് സൂര്യയും ജ്യോതികയും. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണെങ്കിലും ഇന്നും അതേ സ്‌നേഹം പിന്തുടരുന്നവരാണ്. ജീവിതത്തിലും കരിയറിലുമൊക്കെ പര്‌സപരം താങ്ങും തണലുമാകാന്‍ താരങ്ങള്‍ക്ക് സാധിക്കാറുണ്ട്. സൂര്യയുടെ സിനിമാ ജീവിതത്തിന് കട്ടസപ്പോര്‍ട്ടുമായി സൂര്യ നിന്നത് പോലെ ഭാര്യയ്ക്ക് വേണ്ടി സൂര്യയും പിന്തുണയുമായി എത്താറുണ്ട്. എന്നാല്‍ ഇവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റ് കുടുംബാംഗങ്ങളുമായി പ്രശ്‌നങ്ങളുണ്ടെന്നതാണ് കഴിഞ്ഞ കുറേ കാലമായി പ്രചരിക്കുന്ന വിവരങ്ങള്‍.
ഇപ്പോള്‍ സൂര്യ നായകനാകുന്ന റെട്രോ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് പ്രചരിക്കുന്നത്. അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാറും സഹോദരനും നടനുമായ കാര്‍ത്തിയുടെ മകള്‍ അടക്കമുള്ളവരും എത്തിയിരുന്നു. എന്നാല്‍ ഭാര്യയായ ജ്യോതികയുടെ അസാന്നിധ്യം പല അഭ്യൂഹങ്ങള്‍ക്കും കാരണമായി.

പലപ്പോഴും തന്റെ ഭാര്യയെ കുറിച്ച് വികാരഭരിതനായി സംസാരിക്കാറുള്ള ആളാണ് സൂര്യ. ജ്യോതിക തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്ന ആളാണെന്നും നടന്‍ പറയാറുണ്ട്. എന്നാല്‍ ജ്യോതികയ്ക്ക് സൂര്യയുടെ വീട്ടുകാരുമായി ചില പ്രശ്‌നങ്ങളുണ്ടെന്നാണ് കഥകള്‍. റെട്രോ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടി പങ്കെടുക്കാത്തതിന് കാരണം പോലും സൂര്യയുടെ പിതാവ് ശിവകുമാറാണെന്ന് റിപ്പോര്‍ട്ടുകള്‍. അതിന് കാരണമായി ചില കാര്യങ്ങളും ആരാധകര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
സൂര്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ ചെന്നൈയില്‍ താമസിച്ചിരുന്ന ജ്യോതിക കഴിഞ്ഞ വര്‍ഷമാണ് മുംബൈയിലേക്ക് താമസം മാറുന്നത്. അതിന് കാരണമായി പറഞ്ഞത് മക്കളുടെ വിദ്യാഭ്യസത്തിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണെന്നും അതല്ല, ജ്യോതികയുടെ വീട്ടുകാരെ നോക്കുന്നതിന് വേണ്ടിയാണെന്നുമൊക്കെയാണ്. എന്നാല്‍ ഇതല്ലാതെ സൂര്യയുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസം വന്നതാണെന്നും കഥകളുണ്ട്. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ താരകുടുംബം തയ്യാറായിട്ടില്ല.
മുംബൈയിലേക്ക് പോയെങ്കിലും സിനിമയുടെ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂര്യയും ജ്യോതികയും ചെന്നൈയില്‍ എത്താറുണ്ട്. എന്നാല്‍ പുതിയ സിനിമയുടെ ചടങ്ങില്‍ അമ്മായിയച്ഛന്‍ വരുന്നത് കൊണ്ടും അദ്ദേഹവുമായി നേരിട്ട് കാണേണ്ടി വരുമെന്നതിനാല്‍ ജ്യോതിക മാറി നിന്നതാണെന്നാണ് പറയപ്പെടുന്നത്.

സിനിമ നടനാണെങ്കിലും ജീവിതത്തില്‍ നിബന്ധനകളും കടുംപിടുത്തങ്ങളുമൊക്കെ ഉള്ള ആളാണ് ശിവകുമാര്‍. വിവാഹശേഷവും സ്ത്രീകള്‍ അഭിനയിക്കാന്‍ പോവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത നടന്‍ മൂത്തമരുമകളെയും നിയന്ത്രിച്ചിരുന്നു. അങ്ങനെയാണ് വിവാഹം കഴിഞ്ഞത് മുതല്‍ ജ്യോതിക അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജ്യോതിക ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ച് വന്നു.
അതുവരെ മക്കളുടെ കാര്യം നോക്കി ഒതുങ്ങി ജീവിച്ച ഭാര്യയ്ക്ക് സകല പിന്തുണയും നല്‍കി അഭിനയത്തില്‍ സജീവമാക്കിയത് സൂര്യയാണ്. എന്നാല്‍ മരുമകള്‍ അഭിനയിക്കുന്നതിനെ ശിവകുമാര്‍ ശക്തമായി എതിര്‍ത്തു. ഇത് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യാത്യാസങ്ങള്‍ക്ക് കാരണമായി. ഇതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താമസം മാറി മുംബൈയിലേക്ക് പോകാമെന്ന ജ്യോതികയുടെ തീരുമാനത്തിന് പിന്നിലെന്നാണ് കഥകള്‍.
തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലുകളും മാധ്യമ പ്രവര്‍ത്തകരുമൊക്കെ സൂര്യ-ജ്യോതിക കുടുംബത്തിന് അകത്ത് നടക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഇതിനകം അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ താരകുടുംബത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് റെട്രോ സിനിമയും അനുബന്ധ പ്രശ്‌നങ്ങളും.


Click it and Unblock the Notifications











