സൂര്യയുടെ ഗജിനി രണ്ടാം ഭാഗം ഒരുങ്ങുന്നു?
തമിഴ് സിനിമാ ലോകത്ത് ഒരു തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു 2005 ല്‍ റിലീസ് ചെയ്ത ഗജിനി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സൂര്യ ചിത്രം ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. അസിന്റെ നിഷ്‌കളങ്കാഭിനയവും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്.
ഗജിനി തരംഗം ബോളിവുഡിലും എത്തിയിരുന്നു. മുരുഗദോസ് തന്നെ റീമേക്ക് ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാനാണ് നായകനായി എത്തിയത്. ഗജിനി ഹിന്ദി റീമേക്കിലൂടെ അസിന്‍ ബോളിവുഡില്‍ തുടക്കം കുറിയ്ക്കുകയും ചെയ്തു. തമിഴിലെ വിജയം ബോളിവുഡിലും ആവര്‍ത്തിച്ചു.

ഇപ്പോള്‍ കേള്‍ക്കുന്നു ഗജിനിയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന്. ഹിന്ദി റീമേക്കിന്റെ നിര്‍മാതാവായ അല്ലു അരവിന്ദ് ഗജനി രണ്ടാം ഭാഗത്തിന്റെ പേര് ഹിന്ദിയിലും തെലുങ്കിലും രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ അടുത്ത ചിത്രത്തിനായി ശാരീരിക തയ്യാറെടുപ്പിലാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ചിത്രമേതാണെന്ന് ചോദിച്ചപ്പോള്‍ സസ്‌പെന്‍സ് എന്നായിരുന്നു മറുപടി. ഗജിനി 2 വിനെ ഉദ്ദേശിച്ചാണോ ആമിര്‍ അങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോള്‍ സംശയം. എന്തായാലും വിഷത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.


Click it and Unblock the Notifications











