മാസിന്റെ ടീസറെത്തി
യുവ സൂപ്പര്‍ താരം സൂര്യയുടെ ഹൊറര്‍ കോമഡി മാസിന്റെ ടീസറെത്തി. അഞ്ചാനു ശേഷം എത്തുന്ന ചിത്രമാണ് മാസ്.ഹീറോ വേഷത്തിനൊപ്പം പ്രേതത്തിന്റെ രൂപഭാവങ്ങളിലും സൂര്യ എത്തുന്നുണ്ട്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, പ്രണിത എന്നിവരാണ് നായികമാര്‍. പ്രേംജി അമരന്‍, സമുദ്രക്കനി, കരുണാസ്, സിമ്രാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

കഥയും തിരക്കഥയും വെങ്കട് പ്രഭുവാണ്. യുവന്‍ ശങ്കര്‍ രാജയുടേതാണ് ഈണങ്ങള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍, ഓഡിയോ എന്നിവ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.
സ്റ്റുഡിയോ ഗ്രീനും സൂര്യയും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെയ് 15നാണ് റിലീസ്.അഞ്ചാനു ശേഷം സൂര്യ പുതിയ ഗെറ്റപ്പില്‍ എത്തുന്നത് കാത്തിരിയ്ക്കുയാണ് ആരാധകര്‍


Click it and Unblock the Notifications











