രാഷ്ട്രീയക്കാരനായി ലാലേട്ടനും! കമാന്‍ഡോ ആയി സൂര്യയും! സൂര്യ 37ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സൂര്യ 37. കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ആദ്യമായി ഒന്നിക്കുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. സൂര്യയ്‌ക്കൊപ്പം ആദ്യമായി ഒരു ആക്ഷന്‍ ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സൂര്യ 37ന് ലഭിക്കുന്നത്. ഇളയദളപതി വിജയ് നായകനായ ജില്ലയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ തമിഴിലേക്ക് എത്തുന്നത്.

മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിനിടെയാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് ലാലേട്ടന്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂര്യ-മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സിനിമയുടെ ഷൂട്ടിംഗിനിടെ എടുത്ത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാലേട്ടനെയും സൂര്യയെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങള്‍ക്കാണ് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

സൂര്യ 37

സൂര്യ 37

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ 37ന്റെ ഷൂട്ടിംഗ് ലണ്ടനിലായിരുന്നു ആദ്യം ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂള്‍ അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. രഞ്ജിത്തിന്റെ ഡ്രാമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സൂര്യ ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നത്. കെവി ആനന്ദ് ഒരുക്കുന്ന സൂര്യയുടെ മൂന്നാമത്തെ ചിത്രമാണിത്. അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകളായിരുന്നു മുന്‍പ് സൂര്യയെ വെച്ച് കെവി ആനന്ദ് സംവിധാനം ചെയ്തിരുന്നത്. വമ്പന്‍ താരനിരയാണ് പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്.

രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍

രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍

പൃഥ്വിരാജ് സൂകുമാരന്റെ ലൂസിഫറിന് പിന്നാലെ സൂര്യ ചിത്രത്തിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ചിത്രത്തില്‍ സോള്‍ട്ട് ആന്ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്‌റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ലണ്ടനില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ ചെന്നെെ ഷെഡ്യൂളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൂര്യ 37ല്‍ ഒരു കമാന്‍ഡോയുടെ റോളിലാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിനു ശേഷം സൂര്യയുടെതായി തമിഴില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണിത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി സയേഷയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രം

ബിഗ് ബഡ്ജറ്റ് ചിത്രം

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയനായ മലയാളി ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ആ്‌ര്യയും ചിത്രത്തില്‍ എത്തുന്നത്. പത്ത് രാജ്യങ്ങളിലായിട്ടാണ് സൂര്യ 37 അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. ബോളിവുഡ് താരം ബോമന്‍ ഇറാനി,സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

സൂര്യ 37ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സിനിമയുടെ ചെന്നൈ ഷെഡ്യൂളിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റയും സൂര്യയുടെയും ഗെറ്റപ്പുകള്‍ കാണിച്ചുകൊണ്ടുളള ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം,ബൊമന്‍ ഇറാനി,രവീന്ദ്രന്‍ തുടങ്ങിയവരും ലൊക്കേഷന്‍ ചിത്രങ്ങളിലൂണ്ട്. സൂര്യ 37ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണൂ

ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണൂ

കാണൂ

കാണൂ

കാണൂ

കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X