വിജയ് നിരസിച്ച ചിത്രങ്ങള്‍ സൂര്യയ്ക്കും മാധവനും വിശാലിനും അനുഗ്രഹമായി മാറി! ആ ചിത്രങ്ങളിതൊക്കെ!

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് വിജയ്. ദളപതി എന്ന പേരിലാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ തവണയും വിജയ് എത്താറുള്ളത്. വിജയ് സിനിമകള്‍ക്ക് ആരാധകരും ഏറെയാണ്. ബാലതാരമായാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. നായകനായി അരങ്ങേറിയപ്പോള്‍ തുടരെത്തുടരെ വിജയം ആവര്‍ത്തിച്ചതോടെ താരത്തിന്റെ കരിയറും മാറിമറിയുകയായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട് അദ്ദേഹത്തിന്.

സഹതാരങ്ങളുമായി പ്രത്യേകമായൊരു ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. സൂര്യയും വിക്രമും അജിത്തുമൊക്കെയായി വിജയ് അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ഒരേ സമയം സിനിമകളുമായെത്തുമ്പോള്‍ ആരാധകര്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും അത് താരങ്ങളെ ബാധിക്കാറില്ല. ആരോഗ്യകരമായ രീതിയിലാവണം ഫാന്‍സ് പ്രവര്‍ത്തനമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. വിജയ് നോ പറഞ്ഞ് മറ്റ് താരങ്ങള്‍ ഏറ്റെടുത്ത വിജയിപ്പിച്ച ചിത്രങ്ങളുമുണ്ട്. അത്തരത്തിലുള്ള സിനിമകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

അര്‍ജുന് ലഭിച്ചത്

അര്‍ജുന് ലഭിച്ചത്

തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ അര്‍ജുന്‍ സര്‍ജ നായകനായെത്തിയ സിനിമയാണ് മുതല്‍വന്‍. ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് രജനീകാന്തിനെയായിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു വിജയിനെ സമീപിച്ചത്. പൊളിറ്റിക്കല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു വിജയിന്. അതിനാല്‍ത്തന്നെ അദ്ദേഹം ഈ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. പകരമെത്തിയ അര്‍ജുന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു മുതല്‍വന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നന്‍പനിലൂടെ വിജയും ശങ്കറും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

മാധവനും മീര ജാസ്മിനും

മാധവനും മീര ജാസ്മിനും

മീര ജാസ്മിനും മാധവനും നായികാനായകന്‍മാരായെത്തിയ ചിത്രമാണ് റണ്‍. ലിങ്കുസ്വാമി സംവിധാനം ചെയ്ത ചിത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് വിജയിനെയായിരുന്നു. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു. ഇതിന് ശേഷമായാണ് ചിത്രത്തിലേക്ക് മാധവന്‍ എത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട നായികയായമീര ജാസ്മിനും ചേര്‍ന്നപ്പോള്‍ മനോഹരമായ പ്രണയ ചിത്രമായി മാറുകയായിരുന്നു റണ്‍. മാധവന്റെ കരിയറിലെ മികച്ച സിനിമകളിലൊന്ന് കൂടിയാണ് റണ്‍.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
ഗോപികയും ചേരനും

ഗോപികയും ചേരനും

ഗോപികയും ചേരനും നായികനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഓട്ടോഗ്രാഫ്. വിജയ് ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങളെ ചിത്രത്തിനായി ചേരന്‍ സമീപിച്ചിരുന്നു. നായകന്‍മാരായി ആരേയും ലഭിക്കാതെ വന്നതോടെയാണ് സ്വയം നായകനാവാന്‍ അദ്ദേഹം തീരുമാനിച്ചത്. സാമ്പത്തികമായി മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന് നല്ല രീതിയി്‌ലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്.

വിശാലും മീര ജാസ്മിനും

വിശാലും മീര ജാസ്മിനും

വിശാലും മീര ജാസ്മിനും നായികനായകന്‍മാരായെത്തിയ സണ്ടക്കോഴി മികച്ച വിജയമായിരുന്നു നേടിയത്. ലിങ്കുസ്വാമി സംവിധദാനം ചെയ്ത ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്ന നായകന്‍ വേറെ താരമായിരുന്നു. സൂര്യ നിരസിച്ചതോടെയായിരുന്നു ചിത്രത്തിനായി വിജയ് യെ സമീപിച്ചത്. സിനിമയുടെ രണ്ടാം പകുതിയില്‍ വേറെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യം ലഭിക്കുന്നത്. ഇരുവരും നിരസിച്ചതോടെയായിരുന്നു രാജ് കിരണ്‍ ചിത്രത്തിലേക്ക് എത്തിയത്.

സൂര്യയ്ക്ക് ലഭിച്ചത്

സൂര്യയ്ക്ക് ലഭിച്ചത്

സൂര്യയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ സിങ്കത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് വിജയ് യെ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. ദുരൈസിങ്കത്തിന്റെ റോളിലേക്ക് സൂര്യയായിരുന്നു പിന്നീടെത്തിയത്. ഒന്നും രണ്ടും ഭാഗങ്ങള്‍ വിജയമായി മാറിയതോടെയായിരുന്നു ചിത്രത്തിന് മൂന്നാം ഭാഗം ഒരുങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X