സിങ്കത്തിനു ശേഷം സൂര്യയും ഹരിയും വീണ്ടും! ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്ന് ആരാധകര്‍! കാണാം
Recommended Video

സിങ്കം സിരീസ് സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയരായ കൂട്ടുകെട്ടാണ് സൂര്യയും സംവിധായകന്‍ ഹരിയും. ആറു എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചതെങ്കിലും രണ്ടാത്തെ ചിത്രമായ സിങ്കമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സൂര്യയുടെ കരിയറിലെ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 2010ല്‍ പുറത്തിറങ്ങിയിരുന്ന സിങ്കം.
അനുഷ്‌ക ഷെട്ടിയായിരുന്നു ചിത്രത്തില്‍ നായികയായിരുന്നത്. ദൂരൈ സിങ്കം എന്ന പോലീസ് ഓഫീസറായി സൂര്യ എത്തിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. സൂര്യയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയമാണ് ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചിരുന്നത്.

ആദ്യ ഭാഗത്തിനെന്ന പോലെ ചിത്രത്തിന്റെ മറ്റു രണ്ടു ഭാഗങ്ങള്‍ക്കും തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സിങ്കം സിരീസിനു ശേഷം സൂര്യയും ഹരിയും വീണ്ടും ഒന്നിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നെെയില്‍ നടന്ന ആരാധക സംഗമത്തില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിങ്കം സിരീസിനെക്കാള്‍ വലിയൊരു പ്രോജക്ടായിരിക്കും പുതിയ ചിത്രമെന്നാണ് സൂര്യ പറഞ്ഞത്. അതേസമയം വിക്രമിനെ നായകനാക്കിയുളള സാമി 2 എന്ന സിനിമയാണ് ഹരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം. സാമി 2 വിന്റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.

ട്രെയിലറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിങ്കത്തിന്റെ നാലാം ഭാഗം പോലെ തോന്നിയെന്നാണ് സാമി 2വിന്റെ ട്രെയിലര്‍ കണ്ട ശേഷം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നത്. സൂര്യയെ നായകനാക്കിയുളള ഹരിയുടെ പുതിയ ചിത്രത്തെ വിമര്‍ശിച്ചും ആരാധകര്‍ രംഗത്തെത്തിയിരുന്നു. സിങ്കത്തിലൂടെ സൂര്യയുടെ പേര് കളഞ്ഞു കുളിക്കുകയാണ് സംവിധായകന്‍ ചെയ്‌തെന്നും പുതിയ ചിത്രവും ഇത്തരത്തിലുളളതായിരിക്കുമെന്നുമാണ് കമന്റുകള്‍ വന്നത്.


Click it and Unblock the Notifications











