For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  15 വർഷത്തെ സന്തോഷം, സ്നേഹത്തിന് നിറഞ്ഞ നന്ദി പറഞ്ഞ് ജ്യോതിക, സൂര്യയുടെ മറുപടി വൈറലാവുന്നു

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സൂര്യയും ജ്യോതികയും. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരങ്ങൾക്ക് കൈനിറയെ ആരാധകരുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം സൂര്യ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നിട്ട് വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. മഞ്ജു വാര്യർ നായികയായി എത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സൂര്യയാണ്. ചിത്രം വൻ വിജയമായിരുന്നു.

  soorya- joyhika

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  സിസേറിയന് ശേഷം ശരീരത്തിലെ മുറിവ് കണ്ടു, എങ്ങനെ വിവരിക്കണമെന്ന് അറിയില്ല, വെളിപ്പെടുത്തി കരീന കപൂർ

  സിനിമയെ പോലെ തന്നെ കുടുംബത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് സൂര്യ. പെർഫെക്റ്റ് മാൻ എന്നാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം നിൽക്കാൻ താരം സമയം കണ്ടെത്താറുണ്ട്. കുടുംബത്തിനോടൊപ്പമുളള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലുമാവാറുണ്ട്. ''ഭർത്താവും അച്ഛനായും, നല്ല മനുഷ്യനായും അദ്ദേഹം വെരി വെരി പെർഫെക്ട് ആണ്. ഇത് വരെയും ഒരു വഴക്ക് പോലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല. എന്റെ നെടുംതൂൺ അത്രമാത്രമേ പറയാനാകൂ എന്ന് അടുത്തിടെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു.

  ഈ അടുത്ത കാലത്ത് ജ്യോതിക ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരുന്നു, ഹിമലയൻ യാത്ര ചിത്രമായിരുന്നു നടി പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടായിരുന്നു ചിത്രം വൈറലായത്.' സോഷ്യല്‍ മീഡിയയില്‍ ആദ്യമായിട്ടാണ്. എന്റെ ഹിമാലയന്‍ ഡയറീസിലെ പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. സ്വാതന്ത്ര ദിനത്തില്‍ ഹിമാലയത്തില്‍, കശ്മീരിലെ വലിയ മനോഹരമായ തടാകങ്ങള്‍, 70 കിലോമീറ്റര്‍ ട്രക്കിങ്.. നമ്മള്‍ ജീവിക്കാന്‍ തുടങ്ങുന്നില്ല എങ്കില്‍ അത് അസ്തിത്വം മാത്രമാണ്' ചിത്രത്തിനോടൊപ്പം ജ്യോതിക കുറിച്ചു. ഈ ചിത്രത്തിന് കമന്റുമായി സൂര്യ എത്തുകയും ചെയ്തിരുന്നു.

  വെറുതെയല്ല നിങ്ങളെ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്, സീമ ജി നായരെ കുറിച്ച് കിഷോർ സത്യ

  'എന്റെ പൊണ്ടാട്ടി ശക്തയാണ്. തന്നെ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത് ത്രില്‍ ആണ്' എന്നായിരുന്നു സൂര്യയുടെ കമന്റ്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ ഫോളോവോഴ്സിന്റെ എണ്ണവും വർധിക്കുകയായിരുന്നു. 1.7 മില്യൺ ഫോളോവേഴ്സാണ് ജ്യോതികയ്ക്കുള്ളത്. 8 പേരെ മാത്രമാണ് നടി തിരിച്ച് ഫോളോ ചെയ്യുന്നത്. സൂര്യ, കാര്‍ത്തി, ഭത്യസഹോദരി ബൃന്ദ എന്നിവർക്കൊപ്പം 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ ഇന്‍സ്റ്റഗ്രാംപേജും ജ്യോതിക ഫോളോ ചെയ്യുന്നുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജ്യോതികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സൂര്യയ്ക്കൊപ്പമുള്ള 15 വർഷത്തെ സന്തോഷമാണ് താരം പങ്കുവെയക്കുന്നത്. 2006 സെപ്റ്റംബർ 11 ആയിരുന്നു സൂര്യയുടേയും ജ്യോതികയുടേയും വിവാഹം. താരങ്ങളുടെ 15ാം വിവാഹ വാർഷികമായിരുന്നു. സൂര്യയ്ക്കൊപ്പുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തിലെ സന്തോഷം പങ്കുവെച്ചത്. "15 വർഷത്തെ സന്തോഷം. എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി," എന്നാണ് ജ്യോതിക കുറിച്ചത്. ജ്യോതികയ്ക്ക് മറുപടിയുമായി സൂര്യയും എത്തിയിട്ടുണ്ട് . നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ. ജ്യോതിക വരച്ച സൂര്യയുടെ ഒരു നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

  Recommended Video

  Surya Crying After Hearing Emotional Speech | FilmiBeat Malayalam

  സൂര്യയ്ക്കും ജ്യോതികയ്ക്കും ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കൾ രണ്ടു പേരും മുതിർന്നതിന് ശേഷമാണ് ജ്യോതിക സിനമയിലേയ്ക്ക് മടങ്ങി എത്തിയത്. പൊൻമഗള്‍ വന്താല്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ജ്യോതികയുടെ ചിത്രം. ഉടൻപിറപ്പാണ് ഇനി റിലീസ് ചെയ്യാനുള്ള നടിയുടെ ചിത്രം. സൂര്യയുട നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. വിവാഹത്തിന് മുൻപ് നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങൾ വൻ വിജയവുമായിരുന്നു.

  Read more about: surya jyothika
  English summary
  Surya and Jyothika 15 year Wedding anniversary, Jyothika Heart Touching Note went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X