സൂര്യയുടെ സ്വഭാവങ്ങളില്‍ ജ്യോതികയ്ക്ക് ഏറെയിഷ്ടം ഇത്! രഹസ്യ ഡയറി ഇല്ല! ആദ്യ സമ്മാനം ഇതായിരുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു ഇരുവരും. 2006 സെപ്റ്റംബര്‍ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്. എല്ലാ കാര്യങ്ങളിലും പെര്‍ഫെക്ടായ ഭര്‍ത്താവും പിതാവുമാണ് സൂര്യയെന്നായിരുന്നു ജ്യോതിക സാക്ഷ്യപ്പെടുത്തിയത്.

സൂര്യ-ജ്യോതിക വിവാഹ വാര്‍ഷികമാണ് വെള്ളിയാഴ്ച. നിരവധി പേരാണ് ഇവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നെത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് ആശംസാ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സൂര്യയുമായുള്ള പ്രണയം തുടങ്ങിയതും, ആദ്യം കണ്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള കഥകളെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആദ്യമായി കണ്ടത്

ആദ്യമായി കണ്ടത്

നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ജ്യോതിക സൂര്യയെ പരിചയപ്പെട്ടത്. പൂവെല്ലാം കേട്ടുപ്പാര്‍എന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. അന്ന് വളരെ കുറച്ചേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. ആ ഗുണമായിരുന്നു അന്ന് തന്നെ സ്വാധീനിച്ചതെന്നും മുന്‍പ് ജ്യോതിക പറഞ്ഞിരുന്നു. വിവാഹത്തിന് മുന്‍പായി 7 സിനിമകളിലാണ് സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ചത്.

ഇഷ്ടമുള്ള സ്വഭാവം

ഇഷ്ടമുള്ള സ്വഭാവം

ഒരു സ്ത്രീക്ക് നല്‍കേണ്ട ബഹുമാനവും അദ്ദേഹം കൃത്യമായി നല്‍കാറുണ്ട്. കൃത്യമായ സ്‌പേസും നല്‍കാറുണ്ട്. സ്ത്രീകളെ നന്നായി ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ഇതെല്ലാം തനിക്കേറെ ഇഷ്ടമുള്ള ഗുണങ്ങളാണ്. ഇതിനെല്ലാം ഉപരി ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലുമെല്ലാം അദ്ദേഹം പെര്‍ഫെക്റ്റാണെന്നും ജ്യോതിക മുന്‍പ് സാക്ഷ്യപ്പെടുത്തിയിരുന്നു.

ആദ്യത്തെ സമ്മാനം

ആദ്യത്തെ സമ്മാനം

പ്ലാറ്റിനം ചെയ്‌നും ചെറിയൊരു പെന്‍ഡന്റന്റുമായിരുന്നു സൂര്യ ആദ്യമായി ജ്യോതികയ്ക്ക് നല്‍കിയ സമ്മാനം. ഗാര്‍മെന്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് അമ്മയ്ക്ക് സാരി നല്‍കിയും സൂര്യ ഞെട്ടിച്ചിരുന്നു. കുറഞ്ഞ ശമ്പളമായിരുന്നു അന്ന് താരത്തിന് ലഭിച്ചിരുന്നത്. സമ്മാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. പ്രണയം പറഞ്ഞത് മുതല്‍ തങ്ങള്‍ അന്യോന്യം ഗിഫ്റ്റുകള്‍ കൊടുക്കാറുണ്ട്. എന്നാല്‍ അടുത്തിടെയായി ഇനി സമ്മാനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് തങ്ങളെന്നും സൂര്യ മുന്‍പ് പറഞ്ഞിരുന്നു.

അപ്പയെന്ന നിലയില്‍

അപ്പയെന്ന നിലയില്‍

അപ്പയെന്ന നിലയില്‍ സൂര്യ പെര്‍ഫെക്റ്റാണെന്ന് ജ്യോതിക പറഞ്ഞിരുന്നു. കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്ന സിനിമയ്ക്കായി താന്‍ കുറച്ച് ദിവസം വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. ഇതാദ്യമായാണ് മക്കള്‍ക്കരികില്‍ നിന്നും മാറി നിന്നത്. 15 ദിവസം സൂര്യയായിരുന്നു മക്കളുടെ കാര്യങ്ങള്‍ എല്ലാ ചെയ്തിരുന്നത്. ആ സമയത്ത് സൂര്യയും ഷൂട്ടിംഗ് തിരക്കിലായിരുന്നു. എന്നാല്‍ വൈകുന്നേരം 5.30 ആവുമ്പോഴേക്കും അദ്ദേഹം വീട്ടിലേക്ക് തിരികയെത്തുമായിരുന്നു.

പോവാറില്ല

പോവാറില്ല

6 മണി മുതല്‍ അദ്ദേഹം മക്കള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കി, പഠന കാര്യങ്ങളില്‍ സഹായിച്ച് ഉറങ്ങുന്നത് വരെ അദ്ദേഹം അവര്‍ക്കൊപ്പമായിരുന്നു. മക്കളുടെ സ്‌കൂളിലെ പ്രധാന ദിനങ്ങളെല്ലാം കലണ്ടറില്‍ നോട്ട് ചെയ്ത് വെച്ച് ആ ദിവസങ്ങളില്‍ ഷൂട്ടിംഗിന് പോവാറില്ല അദ്ദേഹം. മക്കളുടെ വെക്കേഷന്‍ സമയത്ത് സൂര്യ ഒപ്പമുണ്ടാവാറുണ്ടെന്നും ജ്യോ പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളെല്ലാം അദ്ദേഹം ഓര്‍ത്തിരിക്കാറുണ്ട്. ഇതുവരെയും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നും ജ്യോതിക പറഞ്ഞിരുന്നു.

വിവാഹ ദിനത്തില്‍

വിവാഹ ദിനത്തില്‍

വിവാഹ ദിനത്തില്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന് തനിക്കൊപ്പമുണ്ടായിരുന്നു. തന്നെ താങ്ങി നിര്‍ത്തുന്ന തൂണാണ് അദ്ദേഹം. തന്‍രെ അസാന്നിധ്യത്തില്‍ ഒരിക്കല്‍പ്പോലും ഒരു പരാതി പോലും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ജ്യോതിക പറഞ്ഞിരുന്നു. 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സില്ലിന് ഒരു കാതലിലെപ്പോലെ ഡയറി സംഭവങ്ങളൊന്നും സൂര്യയുടെ ജീവിതത്തില്‍ ഇല്ലെന്നും ജ്യോതിക പറഞ്ഞിരുന്നു. അത്തരം രഹസ്യങ്ങളൊന്നും അദ്ദേഹത്തിനില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X