സൂര്യയും ജ്യോതികയും വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചത് ഊട്ടിയില്‍! ചിത്രങ്ങള്‍ പുറത്തുവിട്ട് താരം!
തമിഴകത്തിന്റെ മാതൃകാ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ജ്യോതിക നടത്തിയത്. കുടുംബത്തിന് പ്രഥമ പരിഗണ നല്‍കിയാണ് ജ്യോതിക മുന്നേറിയത്. മക്കളായ ദിയയുടേയും ദേവിന്റേയും കാര്യങ്ങള്‍ നോക്കാന്‍ സൂര്യയും എത്താറുണ്ട്. ജ്യോതിക ലൊക്കേഷനിലേക്ക് പോവുമ്പോള്‍ മക്കളെ നോക്കുന്നത് സൂര്യയാണ്. അവരുടെ കാര്യങ്ങളെല്ലാം നോക്കി മുഴുവന്‍ സമയവും സൂര്യ അവര്‍ക്കൊപ്പമുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ഇത്തവണത്തെ ആഘോഷം ഊട്ടിയില്‍ വെച്ചായിരുന്നു. കുടുംബസമേതമായാണ് സൂര്യ എത്തിയത്. കേക്ക് മുറിക്കുന്നതിനിടയിലെ സന്തോഷനിമിഷം പങ്കുവെച്ച് സൂര്യയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിറഞ്ഞ സന്തോഷത്തോടെയാണ് ജ്യോതിക കേക്ക് മുറിച്ചത്. ദിയയും ദേവും സൂര്യയും താരത്തിനരികിലുണ്ടായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു.

സ്‌ക്രീനിലെ പ്രണയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. വിവാഹത്തോടെ ജ്യോതിക അഭിനയം നിര്‍ത്തുമോയെന്ന ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. രണ്ടാംവരവിലും മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ജ്യോതികയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications