സൂര്യയും ജ്യോതികയും വീണ്ടും ഒരുമിക്കുന്നു
ചെന്നൈ: നായികാ നായകന്മാരായ ചിത്രത്തിലൂടെ പ്രണയത്തിലേക്കും പിന്നീട് വിവാഹ ജീവിതത്തിലേക്കും കടന്ന് വര്‍ഷങ്ങള്‍ക്കുശേഷം സൂര്യയും ജ്യോതികയും വീണ്ടും സിനിമയ്ക്കായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സൂര്യ നിര്‍മിക്കുന്ന ചിത്രത്തിലാണ് ആരാധകരെ ആഹ്ലാദിപ്പിച്ച് ഇരുവരും ഒന്നിക്കുന്നത്. പാണ്ഡ്യരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.
സിനിമയില്‍ ഇവര്‍ മുഴുനീള വേഷമായിരിക്കില്ലെന്നും അതിഥി താരങ്ങളായാകും എത്തുകയെന്നും വിവരമുണ്ട്. ബിന്ദുമാധവി കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. റഹ്മാന്‍ ആണ് പുതിയ സിനിമയിലെ നായകന്‍. സില്ലിനു ഒരു കാതല്‍ എന്ന സിനിമയില്‍ ആണ് സൂര്യ ജ്യോതിക ജോഡികള്‍ വിവാഹത്തിന് മുമ്പ് അവസാനമായി ഒരുമിച്ചെത്തിയ ചിത്രം.

വിവാഹത്തിനുശേഷം കുടുംബ ജീവിതവുമായി തിരക്കിലായ ജ്യോതിക മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ മഞ്ജുവാര്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കഥാപാത്രത്തെയാണ് തമിഴില്‍ ജ്യോതിക അവതരിപ്പിക്കുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം രണ്ടാമതും സിനിമയിലെത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ജ്യോതിക. ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം. ജ്യോതികയുടെ സിനിമാ പ്രേമത്തിന് ഒട്ടും എതിര്‍പ്പില്ലെന്ന് സൂര്യയും അറിയിച്ചുകഴിഞ്ഞു. അതിനിടെ ഇരുവരെയും ഒരിക്കല്‍ക്കൂടി നായികാ നാകന്മാരാക്കി സിനിമ നിര്‍മിക്കാനുള്ള ചര്‍ച്ചകളും തമിഴകത്ത് പുരോഗമിക്കുന്നുണ്ട്.


Click it and Unblock the Notifications











