സൂര്യയും പ്രിയതമ ജ്യോതികയും അജിത്തിന്റെ സിനിമ കാണാന്‍ എത്തി! പിന്നാലെ ഒരു സ്‌നേഹ സമ്മാനവും കൊടുത്തു
തമിഴിലെ ക്യൂട്ട് താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകളില്‍ വരാറുണ്ട്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും ഇരുവരും പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ അജിത്തിന്റെ സിനിമ കാണാന്‍ താരദമ്പതികള്‍ ഇരുവരും ഒന്നിച്ചാണ് എത്തിയിരുന്നത്.
തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. ആഗസ്റ്റ് എട്ടിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം ആദ്യ ഷോ കാണാന്‍ വേണ്ടിയാണ് ജ്യോതികയും സൂര്യയുമെത്തിയത്. സിനിമയും അജിത്തിന്റെ പ്രകടനവും താരദമ്പതികള്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ഈ സന്തോഷം പങ്കുവെക്കുന്നതിനും അജിത്തിനെ അനുമോദിച്ചും ഇരുവരും ചേര്‍ന്ന് അജിത്തിന് പൂക്കള്‍ സ്‌നേഹ സമ്മാനമായി അയച്ച് കൊടുത്തിരിക്കുകയാണ്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി തരംഗമാവുകയാണ്. സൂര്യയുടെയും ജ്യോതികയുടെയും പ്രവര്‍ത്തിയെ പ്രശംസിച്ച് ആരാധകരും രംഗത്ത് എത്തി.
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് ആണ് നേര്‍കൊണ്ട പാര്‍വൈ. പൊള്ളാച്ചിയിലെ സ്ത്രീ പീഡന കേസുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ബോണി കപൂറാണ് നിര്‍മാണം. ചിത്രത്തില്‍ ഒരു വക്കീലായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ശ്രദ്ദ ശ്രീനിനാഥ്, വിദ്യ ബാലന്‍, എന്നിവരാണ് നായികമാര്‍. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോക്‌സോഫീസില്‍ റിലീസ് ദിവസം 25 മുതല്‍ 30 കോടി വരെ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകള്‍.


Click it and Unblock the Notifications











