ജ്യോതികയുടെ റിലീസ് ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ! സന്തോഷം പങ്കുവെച്ച് താരം
ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്.

ജ്യോതികയ്‌ക്കൊപ്പം പൊന്‍മകള്‍ വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന ഹാഷ്ടാഗിലായിരുന്ന സൂര്യ ജ്യോതികയ്‌ക്കൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.
കളളക്കേസില്‍ കുടുങ്ങിയ സെെക്കോ ജ്യോതിയെന്ന സ്ത്രീയെ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷിക്കാനെത്തുന്ന അഭിഭാഷകയുടെ റോളിലാണ് സിനിമയില്‍ ജ്യോതിക എത്തുന്നത്.ആര്‍ പാര്‍ത്ഥിപന്‍, ഭാഗ്യരാജ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജ്യേതികയുടെ കരുത്തുറ്റ വേഷങ്ങളിലൊന്ന് എന്ന് ട്രെയിലര്‍ കണ്ട ശേഷം അധികപേരും അഭിപ്രായപ്പെട്ട സിനിമ കൂടിയാണ് പൊന്‍മകള്‍ വന്താല്‍.
നേരത്തെ സിനിമ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇനി മുതല്‍ സൂര്യയുടെയും ജ്യോതികയുടെയും സിനിമകള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയ്യറ്റര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ റിലീസുമായി മുന്നോട്ട് പോവാന്‍ താര ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാരണം തിയ്യേറ്ററുകള്‍ അടിച്ചിട്ടതോടെ ഡിജിറ്റില്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ് സിനിമകള്‍.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ സിനിമകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് കൂടുതല്‍ ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയസൂര്യയുടെ എറ്റവും പുതിയ ചിത്രമായ സൂഫിയും സുജാതയുമാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം. അദിതി റാവു ഹൈദരി നായികയാവുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രമാണ് സൂഫിയും സുജാതയും.


Click it and Unblock the Notifications