For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ മരണമാസ്! ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ കാപ്പാന്‍! നാളെ സര്‍പ്രൈസ്

  |

  മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമയായി മാറിയിരിക്കുകയാണ് ലൂസിഫര്‍. പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബിലെത്തിയത് 38 ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ കേവലം 8 ദിവസം കൊണ്ടായിരുന്നു ലൂസിഫര്‍ 100 കോടി വാരിക്കൂട്ടിയത്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം സത്യമാക്കിയ പ്രകടനമായിരുന്നു റിലീസിന് ശേഷം ലൂസിഫര്‍ കാഴ്ച വെച്ചത്.

  പൊതുവേദിയില്‍ ദിലീപിന് ഉമ്മ കൊടുത്ത് മംമ്ത മോഹന്‍ദാസ്! സ്‌നേഹത്തോടെ ഏറ്റ് വാങ്ങി ദിലീപും! കാണൂ

  ആദ്യദിനം റെക്കോര്‍ഡിട്ട് മധുരരാജ! മമ്മൂട്ടിയുടെ മാസ് എന്‍ട്രിയ്ക്ക് മുന്നില്‍ ചരിത്രം വഴി മാറുമോ?

  മറ്റ് സിനിമകള്‍ റിലീസിനെത്തിയതോടെ ലൂസിഫറിന്റെ ഓളം ചെറുതായി ഒതുങ്ങിയിരിക്കുകയാണ്. എങ്കിലും മറ്റൊരു അഡാറ് സര്‍പ്രൈസ് ആരാധകര്‍ക്കായി വരാന്‍ പോവുകയാണ്. ലൂസിഫര്‍ മലയാളത്തില്‍ വിസ്മയമായപ്പോള്‍ തമിഴില്‍ നിന്നുമാണ് അടുത്ത ചിത്രം വരാന്‍ പോവുന്നത്. സൂചന കിട്ടിയപ്പോഴെ സോഷ്യല്‍ മീഡിയ നിറയെ ഈ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ്.

  സല്‍മാന്‍ ഖാന് ഉമ്മ വെക്കാനും നഗ്നത കാണാനും താല്‍പര്യമില്ല! ഇത് സിനിമയില്‍, പുറത്തുള്ള കാര്യമോ?

  മോഹന്‍ലാലിന്റെ വിജയ തുടക്കം

  മോഹന്‍ലാലിന്റെ വിജയ തുടക്കം

  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019 ന്റെ തുടക്കം മോഹന്‍ലാലിന് അനുഗ്രഹമാണ്. സൂപ്പര്‍ താരത്തിന്റെ കരിയറില്‍ മറ്റൊരു നൂറ് കോടി ചിത്രം കൂടി പിറന്നിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാപ്രേമികള്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ മുഴുവന്‍ നിറഞ്ഞ് നിന്നത്. ബോക്‌സോഫീസില്‍ വലിയ സാമ്പത്തിക വരുമാനമുണ്ടാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അടുത്ത കാലത്ത് റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വിജയം ലൂസിഫറിനായിരുന്നു.

   കാപ്പാന്‍ ഒരുങ്ങുന്നു

  കാപ്പാന്‍ ഒരുങ്ങുന്നു

  മലയാളത്തിന് പുറമേ മോഹന്‍ലാല്‍ തമിഴിലും അഭിനയിക്കുന്നുണ്ട്. തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം കാപ്പാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍.

   ടീസര്‍ നാളെ എത്തും

  ടീസര്‍ നാളെ എത്തും

  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാപ്പാനില്‍ നിന്നും നാളെ ടീസര്‍ റിലീസ് ചെയ്യാന്‍ പോവുകയാണെന്നാണ്. തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായി ഒരു ടീസര്‍ ഇറക്കാന്‍ കാപ്പാന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായിട്ടാണ് സൂചന. വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസറെത്തുന്നത്. ടീസര്‍ ഏപ്രില്‍ 14 ന് എത്തുമെന്ന് കാണിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും അതിവേഗമാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമായത്.

   പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

  പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

  ചിത്രത്തില്‍ ഒരു പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. തമിഴ് നടന്‍ ആര്യയാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിാണെന്ന് നേരത്തെ സൂര്യ വ്യക്തമാക്കിയിരുന്നു.

  English summary
  Surya and Mohanlal's movie Kappan teaser coming soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X