For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയല്ല സൂര്യയാണ് സയേഷയുടെ നായകന്‍! കാപ്പാനിലെ നായികാവേഷത്തിന് പിന്നിലൊരു കഥയുണ്ട്! അറിയാമോ?

  |

  തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് സയേഷ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ സുരക്ഷിതമായിരിക്കുമെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് സിനിമയിലും പ്രേക്ഷകമനസ്സിലും സ്ഥാനം നേടിയെടുക്കാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് സയേഷ എത്തിയത്. തെലുങ്ക് ചിത്രമായ അഖിലിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അജയ് ദേവ്ഗണിനൊപ്പമായിരുന്നു സയേഷയുടെ രണ്ടാമത്തെ സിനിമ. ജയം രവി ചിത്രമായ വനമഗനിലൂടെയാണ് താരം തമിഴകത്ത് വരവറിയിച്ചത്.

  മമ്മൂട്ടി മാറി നില്‍ക്കും! അമ്മാതിരി ഇന്‍ട്രോയല്ലേ പക്രുവിന് കിട്ടിയത്! ബഡായി ബംഗ്ലാവ് പുതിയ പ്രമോ

  കടൈക്കുട്ടി സിങ്കം, ജുംഗ, ഗജിനികാന്ത് തുടങ്ങിയ സിനിമകളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കാപ്പാന്‍, ടെഡി തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. വിവാഹ ശേഷം ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ടെഡി. ഈ സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് ഇരുവരും. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് സയേഷ ഇടയ്ക്ക് എത്തിയിരുന്നു. രസകരമായ നിമിഷങ്ങളുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ടെഡിക്ക് മുന്‍പ് സൂര്യ-മോഹന്‍ലാല്‍-കെവി ആനന്ദ് കൂട്ടുകെട്ടിലെ കാപ്പാന്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കാപ്പാനിലേക്ക് സയേഷ എത്തിയതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.

  സയേഷയും സൂര്യയും

  സയേഷയും സൂര്യയും

  കെവി ആനന്ദ് സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയൊരു കാര്യമുണ്ടായിരുന്നു. ആരാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. വനമഗനിലും ഗജിനികാന്തിലുമൊക്കെയായി തിളങ്ങി നിന്ന സയേഷയാണ് ഇത്തവണ സൂര്യയുടെ നായികയായി എത്തുന്നതെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ഫസ്റ്റ് ലുക്കുമൊക്കെ പുറത്തുവന്നപ്പോഴും സയേഷയുടെ എന്‍ട്രിക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സയേഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. പ്രണയിതാക്കളായി നില്‍ക്കുന്ന താരജോഡികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ഗജിനി റിലീസ് ചെയ്തപ്പോള്‍

  ഗജിനി റിലീസ് ചെയ്തപ്പോള്‍

  സൂര്യയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഗജിനി. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമ കൂടിയാണിത്. എ ആര്‍ മുരുഗദോസായിരുന്നു ചിത്രമൊരുക്കിയത്. അസിനും നയന്‍താരയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ഗംഭീര വിജയമായി മാറിയ സിനിമയുടെ റീമേക്ക് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. 2005ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു സയേഷ.

  കാപ്പാനിലെ ചിത്രങ്ങള്‍

  കാപ്പാനിലെ ചിത്രങ്ങള്‍

  പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് കാപ്പാന്‍. ചിത്രീകരണം തുടങ്ങി നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് ഈ സിനിമയുടെ പേര് തീരുമാനിച്ചത്. ആരാധകരുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമായിരുന്നു സിനിമയുടെ പേര് തീരുമാനിച്ചത്. കാപ്പാനുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരുടെ ആകാംക്ഷയും കൂടിയിരിക്കുകയാണ്. സൂര്യയുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സയേഷ. ഇവരുടെ കെമിസ്ട്രി എങ്ങനെയാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. സായ് പല്ലവിക്കും രാകുല്‍ പ്രീതിനുമൊപ്പമായിരുന്നു സൂര്യ അടുത്തിടെ എത്തിയത്.

  മോഹന്‍ലാല്‍-സൂര്യ കൂട്ടുകെട്ട്

  മോഹന്‍ലാല്‍-സൂര്യ കൂട്ടുകെട്ട്

  തമിഴകത്തിന്റെ സ്വന്തം നടിപ്പിന്‍ നായകനായ സൂര്യയ്ക്ക് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മ നടത്തിയ പ്രത്യേക പരിപാടിയായ അമ്മമഴവില്ലില്‍ പ്രധാന അതിഥിയായെത്തിയത് സൂര്യയായിരുന്നു. അവസാനനിമിഷമായിരുന്നു അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ആ ക്ഷണം നിരസിക്കാതെ തലസ്ഥാനനഗരിയിലേക്ക് ഓടിയെത്തുകയായിരുന്നു താരം. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനുമൊപ്പം വേദി പങ്കിട്ട സൂര്യയോട് ഇവര്‍ക്കൊപ്പമുള്ള സിനിമ എന്ന് കാണാനാവുമെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് കാപ്പാനെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യ എത്തുന്നത്.

  സയേഷയുടെ വരവ്

  സയേഷയുടെ വരവ്

  സൂര്യയുടെ കരിയര്‍ ബ്രേക്ക് ചിത്രമായ ഗജിനി റിലീസ് ചെയ്യുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു സയേഷ. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളിലൂടെ സൂര്യയുടെ ആരാധികയായി മാറിയിരുന്നു സയേഷ. വര്‍ഷങ്ങള്‍ക്കിപ്പുറം ആരാധ്യപുരുഷനൊപ്പം ആടിപ്പാടാന്‍ അവസരം ലഭിച്ചതിന്‍രെ സന്തോഷത്തിലാണ് ഈ താരം.

  English summary
  Surya and Sayyesha's pics from Kaappaan trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X