സൂര്യയുടെ അഞ്ചാനയ്ക്ക് രജനിയുടെ ആശംസ

By Aswathi

തമിഴ് നടന്‍ സൂര്യയുടെ പുതിയ ചിത്രം എല്ലാതരത്തിലും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ലിങ്കുസ്വാമിയുടെ സംവിധാനത്തില്‍ സൂര്യനായകനാകുന്ന ചിത്രത്തെ കുറിച്ച് ഓരോദിവസവും പുറത്തു വരുന്നത് പുതിയ പുതിയ വാര്‍ത്തകളാണ്.

ബോളിവുഡ് താരം സൊണാക്ഷി സിന്‍ഹ ആദ്യമായി സൂര്യയുടെ ചിത്രത്തിലൂടെ തമിഴില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നു എന്നതായിരുന്നു സിനിമ ആദ്യം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തൊട്ടടുത്ത ദിവസം സിനിമയുടെ പേര് പ്രഖ്യാപിച്ചു. അഞ്ചാന്‍. എല്ലാം കഴിഞ്ഞ്, കഴിഞ്ഞ ദിവസം ചിത്രത്തിലെ സൂര്യയുടെ പുതിയ ലുക്കും പുറത്തിറക്കി. ആരാധകരെ പിടിച്ചിരിത്തുന്ന പുതിയ ഗെറ്റപ്പാണ് സൂര്യയ്ക്ക് ചിത്രത്തില്‍.

Rajanikanth and Surya

ഇപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്നത് തമിഴകത്തിന്റെ തലൈവന്‍, സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് സൂര്യയുടെ അഞ്ചാനയ്ക്ക് ആശംസകളുമായി രംഗത്തെത്തിയെന്നാണ്. നല്ല ചിത്രങ്ങളെയും അഭിനേതാക്കളെയും നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നത് രജനീകാന്തിന്റെ ശീലമാണ്. എന്നാല്‍ ചിത്രമായാലും അഭിനേതാക്കളായലും മികച്ചതാണെന്ന് രജനിയ്ക്ക് തോന്നണം. സൂര്യയുടെ പുതിയ ചിത്രത്തില്‍ രജനിക്ക് ആ പ്രതീക്ഷയുണ്ടെന്ന് സാരം.

സംവിധായകന്‍ ലിങ്കുസ്വാമിയാണ് രജനിയുടെ അനുഗ്രഹവും ആശംസയും കിട്ടിയ കാര്യം പറഞ്ഞത്. അടുത്തിടെ രജനി സാറിനെ നേരില്‍ കാണാന്‍ ഇടയായെന്നും പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ചെന്നും ലിങ്കുസ്വാമി പറഞ്ഞു. താങ്കള്‍ക്ക് ഈ ചിത്രം നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും എന്റെ എല്ലാവിധ ആശംസകളും താങ്കള്‍ക്കും താങ്കളുടെ ടീമിനും നല്‍കുന്നതായി രജനി അറിയിച്ചത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X