നടിപ്പിന്‍ നായകനൊപ്പം അപര്‍ണാ ബാലമുരളി! സുരരൈ പോട്രിലെ ആദ്യ ഗാനം പുറത്ത്
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സുരരൈ പോട്രു. എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വെയ്യോന് സിലി എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. ജിവി പ്രകാശ് കുമാറിന്റെ സ്ംഗീതത്തില്‍ ഹരീഷ് ശിവരാമകൃഷ്ണനാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
ഉര്‍വ്വശി, കരുണാസ്, ജാക്കി ഷ്‌റോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍, സമ്പത്ത് രാജ്, അച്യുത് കുമാര്‍, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ എപ്രില്‍ മാസത്തിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











