ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം!! പൃഥ്വിയെ വിളിക്കണം... ഒരു ലൂസിഫർ ഇഫക്ട്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ലാലേട്ടൻ ചിത്രമായിരുന്നു ലൂസിഫർ . നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. താരത്തിനെ പുകഴ്ത്തി മലയാള സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി താരങ്ങൾ രംഗത്തെതിയിരുന്നു. പൃഥ്വിയുടെ സംവിധാന മികവ് കോളിവുഡിലും ചർച്ച വിഷയമായിരിക്കുകയാണ്.
ഇപ്പോഴി പൃഥ്വിരാജിന് അഭിനന്ദങ്ങളുമായി തമിഴ് താരം സൂര്യ രംഗത്തെത്തിയിട്ടുണ്ട്. ആരാധകർ ചോദിച്ച ചോദ്യങ്ങൾ ഉത്തരം നൽകുന്നതിനിടെയായിരുന്നു സൂര്യ പൃഥ്വിയെ കുറിച്ചും ലൂസിഫറിനെ കുറിച്ചും സംസാരിച്ചത്. നടനിൽ നിന്ന് സംവിധാനത്തിലേയ്ക്ക് ചുവട് വെച്ച താരമാണ് പൃഥ്വി. പൃഥ്വിയ്ക്ക് പിന്നാലെ സൂര്യയും സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുന്നുണ്ടോ എന്നും താരത്തിനോട് ചോദിച്ചു.

സംവിധാനം താൽപര്യമില്ല
സംവിധാനം തന്റെ മനസ്സിൽ ഇല്ലെന്നും ആ വഴിയിലേയ്കക് തിരിയാൻ താൽപര്യമില്ലെന്നും സൂര്യ പറഞ്ഞു. കൂടാതെ പൃഥ്വിയെ കുറിച്ചും ലൂസിഫറിനെ കുറിച്ചും വാചാലനവുകയായിരുന്നു. ഈ അടുത്ത സമയത്താണ് ലൂസിഫർ കാണുന്നതെന്നും. ഗംഭീര സിനിമയാണെന്നും. തനിയ്ക്ക് നേരിട്ട് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കണമെന്നും സൂര്യ പറഞ്ഞു.

ലാലേട്ടനെ കാണുമ്പോൾ സന്തോഷം
ലൂസിഫർ ഒരു തകർപ്പൻ എന്റർടെയ്നർ ആണ്. ലലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഏറെ സന്തോഷമുണ്ട്. അതിമനോഹരമായ ക്യാമറ,. സിനിമയിൽ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയൊക്കെ മികച്ചു നിൽക്കുന്നുണ്ട്. സംവിധായകൻ എന്ന രീതിയിൽ കഴിവ് തെളിയിച്ച പൃഥ്വിയ്ക്ക് അഭിനന്ദനങ്ങളെന്നും സൂര്യ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂര്യയുടെ വീഡിയോ.

വൻ താരനിര
വൻ താരനിര അണിനിരന്ന സിനിമയായിരുന്നു ലൂസിഫർ. മലയാളത്തിലെ സൂപ്പർ താരത്തിനോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. എല്ലാവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചിരുന്നത്. ലാലേട്ടൻ കേന്ദ്രകഥാപാത്രത്തിനോടൊപ്പം തന്നെ പ്രധാന്യമുളള കഥാപാത്രങ്ങളെയായിരുന്നു മാറ്റു താരങ്ങളും അവതരിപ്പിച്ചത്. എല്ലാവർക്കും തുല്യപരിഗണനയായിരുന്നു ചിത്രത്തിൽ


Click it and Unblock the Notifications











