»   » ജ്യോതികയുടെ ചിത്രത്തില്‍ കാര്‍ത്തിയുടെ പാട്ട്, അനുജനെ അഭിനന്ദിച്ച് സൂര്യ,വിഡിയോ കാണാം !!

ജ്യോതികയുടെ ചിത്രത്തില്‍ കാര്‍ത്തിയുടെ പാട്ട്, അനുജനെ അഭിനന്ദിച്ച് സൂര്യ,വിഡിയോ കാണാം !!

Posted By: Nihara
Subscribe to Filmibeat Malayalam

ഇടവേളയ്ക്കു ശേഷം ജ്യോതിക സിനിമയില്‍ സജീവമാവുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്കു ശേഷം താരം തിരിച്ചെത്തിയത്. പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചൊരു തിരിച്ചു വരവു കൂടിയായിരുന്നു ഇത്. സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന ജ്യോ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

36 വയതിനിലേയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമായ മഗലിയാര്‍മട്ടുമിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ജ്യോതികയെയാണ് ചിത്രത്തില്‍ കാണുന്നത്. ഡോക്യുമെന്ററി മേക്കറായ പ്രഭയുടെ വേഷത്തിലാണ് ജ്യോ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് കൈയ്യിലൊരു ഹാന്‍ഡിക്യാമുമായി കിടിലന്‍ ഗെറ്റപ്പിലാണ് താരത്തിന്റെ വരവ്. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഓഡിയോ കൂടി ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കാര്‍ത്തിയാണ് ജ്യോതികയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

ജ്യോതികയ്ക്ക് വേണ്ടി ഗാനം ആലപിച്ച് കാര്‍ത്തി

തമിഴകത്തിന്റെ പ്രിയ താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചേട്ടനും അനിയനും. നടന്‍ ശിവകുമാറിന്റെ മക്കളും മരുമക്കളും എന്നും പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. ജ്യോതികയ്ക്ക് വേണ്ടി ഗുബു ഗുബു എന്ന് തുടങ്ങുന്ന ഗാനമാണ് കാര്‍ത്തി ആലപിച്ചിട്ടുള്ളത്.

അഭിനന്ദനവുമായി സൂര്യ

കാര്‍ത്തിയുടെ ആലാപനത്തില്‍ അഭിമാനിക്കുന്നുെവന്ന് ഗാനം പങ്കുവെച്ചുകൊണ്ട് സൂര്യ ഫേസ് ബുക്കില്‍ കുറിച്ചു. ആരെയും അസൂയപ്പെടുത്തുന്ന തരത്തിലാണ് ഇവരുടെ ജീവിതം. തമിഴകത്തിന്റെ ആരാധ്യനായ ചേട്ടനും അനുജനും. തന്നെ വിശ്വസിച്ച് ഗാനമേല്‍പ്പിച്ച അണിയറ പ്രവര്‍ത്തകരോടാണ് കാര്‍ത്തി നന്ദി പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ട്രെയിലര്‍ തകര്‍ത്തു, പ്രതീക്ഷ നല്‍കുന്നു

ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ സ്വന്തം ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റും ക്രിസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് സൂര്യയാണ്. കിടിലന്‍ ലുക്കിലുള്ള ജ്യോതികയുടെ ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മോഡേണായി ജ്യോതിക

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷമാണ് ജ്യോതിക മഗലിയാര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ജോ പ്രത്യക്ഷപ്പെടുന്നത്.

ബുള്ളറ്റുമായി ജ്യോതിക, പഠിപ്പിച്ചത് സൂര്യ

മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിന് ജ്യോതികയെ പരിശീലിപ്പിച്ചത് സൂര്യയാണ്. ജ്യോതിക ഡ്രൈവിങ്ങ് പഠിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ വാറലായിരുന്നു. ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.

ജ്യോതികയ്ക്ക് വേണ്ടി കാര്‍ത്തി പാടിയ ഗാനം കാണാം

English summary
Here is an interesting update about Magalir Mattum, Karthi turns as a singer through this.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam