സൂര്യയുടെ ആ ക്വാളിറ്റിയാണ് ഏറെ ആകര്‍ഷിച്ചത്, ശരിക്കും ആദരവ് തോന്നിയെന്നും അപര്‍ണ്ണ ബാലമുരളി

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ബൊമ്മിയേയും മാരനേയും. അടുത്തിടെയായിരുന്നു സൂരറൈ പോട്രു ഒടിടിയിലൂടെ റിലീസ് ചെയ്തത്. സൂര്യയും അപര്‍ണ്ണ ബാലമുരളിയും മാത്രമല്ല ഉര്‍വശിയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ അപര്‍ണ്ണ ബാലമുരളി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്വാളിറ്റികളില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അപര്‍ണ്ണ സൂരറൈ പോട്രു നായകനെക്കുറിച്ച് വാചാലയായത്.

സൂര്യ സാർ എല്ലാവരോടും വളരെ ലാളിത്യത്തോടെയും വിനയത്തോടെയും പെരുമാറുന്ന ആളാണ്. എല്ലാവരോടും ബഹുമാനമാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ക്വാളിറ്റികളിൽ ഏറ്റവും ആദരവ് തോന്നിയത് അതാണ്. എനിക്ക് പൊതുവേ സൂര്യ സാറിന്റെ സിനിമകളൊക്കെ വളരെ ഇഷ്ടമാണ്.

Aparna Balamurali

അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ ഞാൻ മിക്കതും വീട്ടിൽ ഡിവിഡി ഇട്ടാവും കണ്ടിട്ടുള്ളത്. കാരണം, ആ സമയത്ത് ഞങ്ങൾ ഖത്തറിലാ‍യിരുന്നു. അന്ന് അങ്ങനെ തിയേറ്ററിൽ പോയി അധികം പടങ്ങൾ കണ്ടിട്ടില്ലെന്നും അപര്‍ണ്ണ പറയുന്നു. കഥാപാത്രത്തിനായി എത്ര കഠിനമായി വർക് ഔട്ടും പരിശീലനവും നടത്തുന്നതിലെ അദ്ദേഹത്തിന്റെ അർപ്പണമാണ് എന്നെ ഇൻസ്പയർ ചെയ്തത്.

സിനിമയിൽ മാരന്റെ 19 വയസ്സുള്ള ഗെറ്റപ്പും ഉണ്ട്. അതിനു വേണ്ടിയാണ് സൂര്യ സാർ അത്ര കഠിനമായിട്ടാണ് വർക് ഔട്ട് ചെയ്തത്.ഡയറ്റിങ് വർക് ഔട്ടൊക്കെ പൊതുവെ എന്റെ ജീവിത്തിൽ കുറവാണ്. പൊതുവെ മടിയാണെനിക്ക്. ചിലപ്പോഴൊക്കെ ഫൂഡ് നിയന്ത്രിക്കും പക്ഷേ, മിക്കപ്പോഴും ഞാൻ ഇഷ്ടഭക്ഷണമെല്ലാം നന്നായി കഴിക്കാറുണ്ട്. ഞാൻ മുൻപ് ജിമ്മിൽ കിക്ക് ബോക്സിങ്ങിനു ചേർന്നിരുന്നു. ഇപ്പോ ഞാൻ പതിവായി യോഗ ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X