സണ്ടക്കോഴി ഒരുക്കിയത് സൂര്യയ്ക്ക് വേണ്ടി!! വിശാൽ അതിന് സമ്മതിച്ചില്ല, ആ രഹസ്യം പുറത്ത്

സണ്ടക്കോഴി സൂപ്പർ ഹിറ്റായിരുന്നുവെങ്കിൽ ആ ചിത്രം പിറവി എടുത്തതിനു പിന്നിൽ ഒരു കഥയുണ്ട്.

തമിഴിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വിശാൽ മീരാജാസ്മിൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ലിംഗുസ്വാമി ചിത്രം സണ്ടക്കോഴി. വിശാൽ എന്ന നടൻ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് പറന്നു കയറിയത് ഈ ചിത്രത്തിലൂടെയായിരുന്നു. തമിഴിലെ ആക്ഷൻ ഹീറോ എന്ന് വിശേഷണം താരത്തിന് ചാർത്തി കൊടുത്തതും സണ്ടക്കോഴിയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുകയാണ്. 13 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ആദ്യ ഭാഗത്തിൽ മീരാജാസ്മിനാണ് നായികയായത്. എന്നാൽ രണ്ടാം ഭാഗത്തിൽ കീർത്തി സുരേഷാണ് വിശാലിന്റെ നായികയായി എത്തുന്നത്.

vishal

സണ്ടക്കോഴി സൂപ്പർ ഹിറ്റായിരുന്നുവെങ്കിൽ ആ ചിത്രം പിറവി എടുത്തതിനു പിന്നിൽ ഒരു കഥയുണ്ട്. വൻ ട്വിസ്റ്റിനൊടുവിലാണ് സണ്ടക്കോഴി പിറന്നത്. ലിംഗു സ്വാമിയും വിശാലും അന്നേ അടുത്ത സുഹൃത്തുക്കളായിരുന്നു. വിശാൽ സിനിമയിൽ പ്രവേശിച്ച സമയമായിരുന്നു അത് . അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ചെല്ലമ്മയുടെ ചിത്രീകരണം നടക്കുന്നതേയുള്ളൂ. ഈ സമയത്താണ് ലിംഗു സാമിയുടെ കയ്യിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് വിശാൽ അറി‍ഞ്ഞത്. കൂടാതെ ചിത്രത്തിൽ തന്നെ നായകനാക്കണമെന്നും വിശാൽ ആവശ്യപ്പെട്ടു. ഈ ചിത്രം പിതാവ് ജികെ റെഡ്ഡിയെ കൊണ്ട് നിർമ്മിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ലിംഗുസാമി ആ കഥ സൂര്യയ്ക്ക് വേണ്ടി തയ്യാറാക്കിയതായിരുന്നു. അതിനാൽ അതിൽ വിശാലിനെ ആ ചിത്രത്തിൽ നായികനാക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഒടുവില്‍ ലിംഗുസാമി നിരന്തരമുളള വിശാലിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.

ഈ വിവരം സൂര്യയെ അറിയിക്കുകയും ചെയ്തു. പിന്നീടൊരു ചിത്രത്തിൽ നമുക്ക് വീണ്ടും ഒരുമിക്കാമെന്ന് പറഞ്ഞു. എന്നാൽ ഈ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുകയായിരുന്നു. വിശാൽ എന്ന നടന്റെ കരിയർ ഗ്രാഫ് ഈ ഒരു ഒറ്റ ചിത്രം കൊണ്ട് ഉയർന്നു. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും സണ്ടക്കോഴി 2 എന്ന് വിശാല്‍ തന്നെ പറയുന്നുണ്ട്. രാജ് കിരണ്‍, നന്ദ പെരിയസാമി, ഹരിഷ് പേരടി, അപ്പാനി ശരത്, ഗഞ്ചാക്കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവന്‍, കബാലി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ശക്തിവേലാണ് സണ്ടക്കോഴി 2 ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് സണ്ടക്കോഴി 2 നിർമ്മിക്കുന്നത്. രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X