»   » അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൂര്യ. ശരവണന്‍ ശിവകുമാര്‍ എന്ന സൂര്യ സിനിമയിലെത്തിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. തുടക്ക കാലത്ത് അഭിനയിക്കാനറിയില്ലെന്നും സിനിമയില്‍ ഭാവിയില്ലെന്നും വിധിയെഴുതിയ അതേ ആള്‍ക്കാരുടെ മുന്നില്‍ തന്നെ സ്വന്തം കഴിവ് തെളിയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞു. സിനിമയിലായാലും ജീവിതത്തിലായാലും മറ്റുള്ളവര്‍ക്ക് മാതൃകയേകുന്ന വ്യക്തിത്വം കൂടിയാണ് സൂര്യയുടേത്.

നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!

കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

അച്ഛന്റെ വഴി പിന്തുടര്‍ന്നാണ് സൂര്യയും സിനിമയിലേക്കെത്തിയത്. മികച്ച സ്വഭാവ നടനായിരുന്നു അച്ഛനെങ്കില്‍ ആ കഴിവൊന്നും മകന് ലഭിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു തുടക്കകാലത്തെ വിലയിരുത്തല്‍. തന്നെ വിലയിരുത്തിയ അതേ വ്യക്തികള്‍ക്ക് മുന്നില്‍ തന്നെ കഴിവു തെളിയിച്ച് മുന്നേറിയ താരം കൂടിയാണ് സൂര്യ.

തുടക്കത്തില്‍ കേട്ട പഴി

അഭിനയിക്കാനറിയില്ലെന്ന പഴി കേട്ടാണ് സൂര്യയും സിനിമയില്‍ തുടക്കം കുറിച്ചത്. കേവലം നാലോ അഞ്ചോ ചിത്രങ്ങള്‍ക്കപ്പുറം ഈ താരത്തിന് ഭാവിയില്ലെന്ന് പലരും വിധിയെഴുതിയിരുന്നു.

വിമര്‍ശിച്ചവരുടെ മുന്നില്‍ കഴിവ് തെളിയിച്ചു

കഴിവില്ലെന്ന് പറഞ്ഞ് തന്നെ വിലയിരുത്തിയ അതേ ആളുകള്‍ക്ക് മുന്നില്‍ മികവു തെളിയിച്ച താരം കൂടിയാണ് സൂര്യ. വിമര്‍ശകര്‍ പോലും പിന്നീട് താരത്തെ അംഗീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആരാധ്യ പുരുഷനില്‍ നിന്നും ലഭിച്ച ഉപദേശം

ഉലകനായകന്‍ കമലഹാസന്റെ കടുത്ത ആരാധകനായിരുന്നു സൂര്യ. സിനിമയിലെ തുടക്കകാലം താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി അദ്ദേഹം കൂടെയുണ്ട്. മികച്ച ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്.

ഉറ്റ സുഹൃത്തിനൊപ്പമുള്ള തുടക്കം

ഇളയദളപതി വിജയ് യും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം പലര്‍ക്കും അറിയാത്തതാണ്. കുട്ടിക്കാലം മുതല്‍ക്കെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആദ്യ ചിത്രത്തില്‍ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്.

ജ്യോതികയുമായുള്ള പ്രണയവും വിവാഹവും

നായിക നിരയില്‍ ജ്യോതിക തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സൂര്യയുമായി പ്രണയത്തിലാവുന്നത്. പ്രണയം പിന്നീട് വിവാഹത്തിലേക്ക് വഴിമാറി. തിരശ്ശീലയിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് ഇവരുടെ ആരാധകരായിരുന്നു.

സിനിമയില്‍ 20 വര്‍ഷം പിന്നിട്ടു

ഫാന്‍ പവറിന്റെ കാര്യത്തിലായാലും ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും തന്റേതായ ഇടം കണ്ടെത്തിയാണ് സൂര്യ മുന്നേറിക്കൊണ്ടിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന താനെ സേര്‍ന്ത കൂട്ടമാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

English summary
Surya completed 20 years in Cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam