സൂര്യയ്ക്ക് ട്വിറ്ററില്‍ ഗംഭീര സ്വീകരണം
അങ്ങനെ നടന്‍ സൂര്യയും ട്വിറ്ററിന്റെ വാതില്‍ തുറന്നു വന്നു. മാര്‍ച്ച് 7 ന് ട്വിറ്ററില്‍ ഔദ്യോഗിക പേജ് തുടങ്ങിയ സൂര്യ വിമണ്‍സ് ഡേ ആശംസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലേക്ക് കടന്നിരിയ്ക്കുന്നത്.
ഗംഭീര സ്വീകരണമാണ് ട്വിറ്ററില്‍ ആരാധകര്‍ സൂര്യക്ക് നല്‍കി കൊണ്ടിരിയ്ക്കുന്നത്. പേജ് തുടങ്ങി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അന്‍മ്പതിനായിരത്തിലധികം പേര്‍ ട്വിറ്ററില്‍ സൂര്യയെ ഫോളോ ചെയ്യാന്‍ എത്തി കഴിഞ്ഞു.

കുറേ നാളായി താന്‍ സോഷ്യല്‍ മീഡിയയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചതാണെന്നും ഇപ്പോഴാണ് അവസരമൊത്തതെന്നും സൂര്യ പറയുന്നു. എന്തിനെന്നില്ലാത്ത ഒരു ആകാംഷയും സൂര്യക്കുണ്ടെന്ന് താരത്തിന്റെ ട്വീറ്റുകളില്‍ നിന്നും വ്യക്തമാകുന്നു.
ഞാന്‍ പ്രതീക്ഷിച്ചതിനു മുകളില്‍ തനിക്ക് സേനഹവും ബഹുമാനവും നല്‍കുന്ന ആരാധകര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ട്വിറ്ററിലെത്തിയതെന്നും സൂര്യ വ്യക്തമാക്കുന്നു. ഒരുപാട് വ്യാജ അക്കൗണ്ടുകള്‍ ഇതിനകം സൂര്യയുടെ പേരിലുണ്ടായിരുന്നു. എന്നാല്‍ @Surya_offl എന്ന എക്കൗണ്ട് മാത്രമാണ് ഇപ്പോള്‍ താരത്തിന്റേതായി ഉള്ളത്


Click it and Unblock the Notifications