സൂര്യയുടെ ആരാധകര്‍ക്ക് ലഭിച്ച സൗഭാഗ്യം! സംവിധായകന് നിറഞ്ഞ കൈയ്യടി നല്‍കി ആരാധകലോകം! കാണൂ!

മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. തമിഴകത്ത് നിന്ന് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിക്കുന്നത്. താരസംഘടനയായ അമ്മ നടത്തിയ ഷോയില്‍ അതിഥിയായെത്തിയതിന് പിന്നാലെയാണ് കെവി ആനന്ദ് തന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇരുവരും ഒരുമിക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതലേ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയായിരുന്നു. സിനിമയുടെ പേരിടാനുള്ള അവസരം സൂര്യയുടെ ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ലിസ്റ്റിലുള്ള പേരുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

തമിഴകത്തിന്റെ പ്രിയതാരമാണെങ്കിലും സൂര്യയെ മലയാളികള്‍ക്കും ഏറെയിഷ്ടമാണ്. ആ ഇഷ്ടമാണ് അമ്മമഴവില്ലിലൂടെ പ്രകടമായത്. സദസ്സും വേദിയും അദ്ദേഹത്തിനൊപ്പമായിരുന്നു. നടപ്പിലും എടുപ്പിലും വിനയം നിലനിര്‍ത്തുന്ന താരത്തിനെ ആരായാലും ഇഷ്ടപ്പെട്ട് പോവും. മലയാള സിനിമയ്ക്ക് തന്നോടുള്ള ഇഷ്ടം നേരിട്ട് അനുഭവിക്കുകയായിരുന്നു സൂര്യ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വേദിയില്‍ അദ്ദേഹം എത്തിയപ്പോള്‍ അത് ശരിക്കും മറക്കാനാവാത്ത ഒരനുഭവമായി മാറുകയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സൂര്യയെക്കുറിച്ച് പറഞ്ഞതും തിരിച്ച് സൂര്യ നടത്തിയ മറുപടി പ്രസംഗവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ഇരുവരും ഒരുമിച്ച് സിനിമയിലും അഭിനയിക്കുന്നത്. മോഹന്‍ലാല്‍-സൂര്യ-കെവി ആനന്ദ് സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

സംവിധായകന്‍റെ ട്വീറ്റ്

സംവിധായകന്‍റെ ട്വീറ്റ്

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറും തെന്നിന്ത്യയുടെ നടിപ്പിന്‍ നായകനും ഇതാദ്യമായി ഒരുമിച്ചെത്തുകയാണ്. കെവി ആനന്ദായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെയും സൂര്യയേയും ഒരുമിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തില്‍ ആരാധകരും അതീവ സന്തോഷത്തിലാണ്. സിനിമയ്ക്ക് പേരിടാനുള്ള സുവര്‍ണ്ണാവസരവുമായാണ് ഇപ്പോള്‍ സംവിധായകനെത്തിയിട്ടുള്ളത്.

കെവി ആനന്ദും ലൈക്കയും

കെവി ആനന്ദും ലൈക്കയും

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് കെവി ആനന്ദ്. സൂര്യയുടെ കരിയറില്‍ മറക്കാനാവാത്ത സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയര്‍ന്നിരുന്നു. ഇരുവര്‍ക്കുമൊപ്പം മോഹന്‍ലാലും സയേഷയും അല്ലു സിരിഷൂമൊക്കെ എത്തുമ്പോള്‍ ആവേശം വര്‍ധിക്കുകയാണ്. തമിഴകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

 അല്ലു സിരീഷും ചിത്രത്തിലുണ്ട്

അല്ലു സിരീഷും ചിത്രത്തിലുണ്ട്

അല്ലു അര്‍ജുന് പിന്നാലെ സിനിമയിലേക്കെത്തിയ അല്ലു സിരീഷ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൂര്യയ്‌ക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ എബിസിഡിയുടെ തെലുങ്ക് റീമേക്കില്‍ നായകനായി എത്തുന്നത് ഈ താരമാണ്.

സൂര്യ പറഞ്ഞത്

സൂര്യ പറഞ്ഞത്

ലാല്‍ സാറിനെയും തന്നെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ തീരുമാനിച്ച ആനന്ദിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് സൂര്യ കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ സന്തോഷവാര്‍ത്തയെ. സൂര്യ 37 എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഭാവിയില്‍ ഈ പേര് മാറ്റുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതിനുള്ള അവസരമാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. സൂര്യയുടെ കരിയറില്‍ മറക്കാനാവാത്ത ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കെവി ആനന്ദ്. അയന്‍, മാട്രാന്‍, കാവന്‍ തുടങ്ങിയ സിനിമകളൊരുക്കിയത് അദ്ദേഹമാണ്.

നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്

നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ ആനന്ദായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. യന്തിരന്‍2 പോലുള്ള ബിഗ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

സംവിധായകന്‍റെ ട്വീറ്റ് കാണാം

കെവി ആനന്ദിന്‍രെ ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X