സൂര്യ ഫാന്‍സ് ക്ലബിന്‍റെ പുതിയ തീരുമാനം മാതൃകാപരം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും ആരാധകരും!
സൂര്യയ്ക്ക് കേരളത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് കേരളക്കര നല്‍കാറുള്ളത്. മലയാളികലുടെ സ്‌നേഹത്തെക്കുറിച്ച് താരം വാചാലനാവാറുണ്ട്. അമ്മയുടെ ഷോയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോള്‍ ആരാധകര്‍ മാത്രമല്ല താരങ്ങളും സൂര്യയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ചിരുന്നു. കാപ്പാനുമായാണ് അദ്ദേഹം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മലയാളത്തിന്റെ എല്ലാമെല്ലാമായ മോഹന്‍ലാലും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശവുമായി ബന്ധപ്പെട്ട് അത്ര നല്ല വാര്‍ത്തകളായിരുന്നില്ല നേരത്തെ പുറത്തുവന്നത്. ആ ആശങ്കയും ഇപ്പോള്‍ മാറിയിരിക്കുകയാണ്. മുളകുപാടം ഫിലിംസ് തന്നെ ഈ സിനിമ കേരളത്തിലേക്കെത്തിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സെപ്റ്റംബര്‍ 20നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ റിലീസിനെ വേറിട്ട രീതിയില്‍ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ സൂര്യ ഫാന്‍സ് ക്ലബ് സംഘം. ശിനിമയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കി ആ തുക ചാരിറ്റിക്കായി വിനിയോഗിക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. ഈ തീരുമാനത്തിന് കൈയ്യടിച്ച് സിനിമാലോകവും സോഷ്യല്‍ മീഡിയയും എത്തിയിട്ടുണ്ട്. ഈ നീക്കം മാതൃകപാരമാണെന്ന് വ്യക്തമാക്കി ടോമിച്ചന്‍ മുളകുപാടവും എത്തിയിട്ടുണ്ട്.


Click it and Unblock the Notifications