സൂര്യയെ നായകനാക്കി പ്രണയ ചിത്രം! കമലിന്റെയും കാദംബരിയുടെയും കഥ പറയാന്‍ ഗൗതം മേനോന്‍

By Midhun Raj

തമിഴില്‍ റൊമാന്റിക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോന്‍. വാരണം ആയിരം, വിണ്ണെത്താണ്ടി വരുവായ തുടങ്ങിയ ഗൗതം മേനോന്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. ധനുഷ് നായകനായ എന്നെ നോക്കി പായും തോട്ട എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Gautham Menon,surya

ധനുഷ് ചിത്രത്തിന് പിന്നാലെ സൂര്യയെ നായകനാക്കിയുളള സിനിമയുടെ തയ്യാറെടുപ്പുകളിലാണ് ഗൗതം മേനോന്‍. ഒരു പ്രണയ ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. വളരെ രസകരമായ ഒരു കഥയെഴുതുകയാണ് ഞാനിപ്പോള്‍. കമലിന്റെയും കാദംബരിയുടെയും കഥ. സൂര്യയ്ക്ക് വേണ്ടിയാണ് കഥയെഴുതുന്നത്. മുപ്പതുകളിലുളള രണ്ടു സംഗീതജ്ഞരുടെ പ്രണയകഥയാണ് ഇത്.

അവര്‍ വിദേശത്ത് ജീവിക്കുകയും ഒരു റോഡ് ട്രിപ്പിന് പോവുകയും ചെയ്യുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. വാരണം ആയിരം, കാക്ക കാക്ക തുടങ്ങിയ സിനിമകളാണ് സൂര്യ-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ മുന്‍പ് പുറത്തിറങ്ങിയത്. രണ്ട് സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്.

Read more about: gautham menon surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X