സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ സൂര്യ! സ്വര്‍ണ്ണനാണയം നല്‍കി ഞെട്ടിച്ചു! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. നടിപ്പിന്‍ നായകന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. താനെ സേര്‍ന്ത കൂട്ടത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ശെല്‍വരാഘവന്‍, കെവി ആനന്ദ് ഇവരുടെ സിനിമകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലും കെവി ആനന്ദും ഒരുമിച്ചെത്തുന്ന സിനിമയായ കാപ്പാനില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയെന്ന തരത്തില്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ സിനിമ. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്ന സിനിമയില്‍ കമാന്‍ഡോ ആയാണ് സൂര്യയെത്തുന്നത്. ശെല്‍വരാഘവനും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമയായ എന്‍ജികെയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
സംവിധായകന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നീളുകയായിരുന്നു. എന്നാണ് സിനിമയെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയ്ക്കായി സൂര്യ നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയ്ക്ക് മുന്നില്‍ വാക്കുകളില്ലെന്നും വ്യക്തമാക്കി നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ എംഎല്‍എയാണ് സൂര്യ എത്തുന്നത്. രാകുല്‍ പ്രീത് സിംഗും സായ് പല്ലവിയുമായാണ് നായികമാരായി എത്തുന്നത്. ജഗപതി രാജുവാണ് വില്ലനായെത്തുന്നത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സൂര്യ സ്വര്‍ണ്ണനാണയം നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 120 പേരാണ് സിനിമയ്ക്ക് പിന്നിലും മുന്നിലുമായി പ്രവര്‍ത്തിച്ചത്. ഏപ്രിലില്‍ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നവരെ പലപ്പോഴും താരങ്ങള്‍ വിസ്മരിക്കാറുണ്ട്. അതിനിടയിലാണ് അവരെ അഭിനന്ദിച്ച് സമ്മാനവുമായി സൂര്യയെത്തിയത്.


Click it and Unblock the Notifications