ദുല്‍ഖറിന്റെ പ്രകടനം കണ്ട് കണ്ണെടുക്കാന്‍ കഴിഞ്ഞില്ലെന്ന് സൂര്യ
ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തമിഴകത്തിന്റെ യുവ പ്രതിഭയായി മാറിക്കഴിഞ്ഞിരിയിക്കുന്നു. വായ് മൂടി പേസുവോം എന്ന ദ്വിഭാഷ ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ദുല്‍ഖറിനെ അന്ന് എത്ര പേര്‍ ശ്രദ്ധിച്ചിരുന്നു എന്നറിയില്ല. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖര്‍ തമിഴകത്തെ തരംഗമാണ്.
മണിരത്‌നം സംവിധാനം ചെയ്ത ഓക കണ്‍മണിയിലെ ആദിയെ തമിഴ് സിനിമാ ലോകത്തെ പ്രകത്ഭരടക്കം തമിഴകം തന്നെ പ്രശംകള്‍ കൊണ്ട് മൂടുകയാണ്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം കണ്ട് കണ്ണെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് യുവ സൂപ്പര്‍സ്റ്റാര്‍ സൂര്യ പറഞ്ഞത്.

മണിസാറും പിസി ശ്രീറാം സാറും എ ആര്‍ റഹ്മാനും കലക്കി. അഭിനേതാക്കളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല. നിത്യയും ദുല്‍ഖറും കലക്കി എന്നൊക്കെയാണ് സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം സൂര്യ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ആദി എന്ന വീഡിയോ ഗെയിം ഡെവലപ്പറുടെ വേഷത്തിലാണ് ഓ കാദല്‍ കണ്മണിയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഒരു റോക്ക് സ്റ്റാറിനെ പോലെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും പ്രണയഭാവങ്ങള്‍ കൊണ്ടും ആദിയെ മികച്ചതാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഓകെ ബങ്കാരവു സൂപ്പര്‍ഹിറ്റാണ്.


Click it and Unblock the Notifications