സൂര്യയുടെ പുതിയ ചിത്രത്തിനായി ഓസ്‌കര്‍ ജേതാവും! ബയോപിക്ക് ചിത്രം വരുന്നു
ഇന്ത്യന്‍ സിനിമയില്‍ ബയോപിക്ക് ചിത്രങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സിനിമാ രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനിമകളാണ് ധാരാളമായി വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായ യാത്ര, എന്‍ടിആര്‍,മഹാനടി,താക്കറെ,ആക്‌സിഡന്‍ഷ്യല്‍ പ്രൈംമിനിസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.
ഇപ്പോഴിതാ നടിപ്പിന്‍ നായകന്‍ സൂര്യ അഭിനയിക്കുന്ന ഒരു ബയോപിക്ക് ചിത്രം കൂടി വരികയാണ്. സൂര്യ 38 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ എയര്‍ ഡെക്കാന്റെ സ്ഥാപകനും ഇന്ത്യ ആര്‍മിയില്‍ ക്യാപ്റ്റനുമായിരുന്ന ജിആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.

ഇരുതി സുട്രു എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയുന്നു. ഇക്കഴിഞ്ഞ ഓസ്‌കറില്‍ മികച്ച ഡോക്യൂമെന്ററിക്കുളള പുരസ്‌കാരം നേടിയ ഗുനീത് മൊങ്കയും സൂര്യയുടെ പുതിയ ചിത്രവുമായി സഹകരിക്കുന്നുണ്ട്.
ഗുനീതിന്റെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് 2 ഡി എന്റര്‍ടെയ്ന്‍മെന്റുമായി കൈകോര്‍ത്ത് ചിത്രം നിര്‍മ്മിക്കുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ ജോലികള്‍ക്ക് ശേഷമായിരിക്കും സൂര്യ പുതിയ ചിത്രവുമായി മുന്നോട്ട് പോവുകയെന്നും അറിയുന്നു.


Click it and Unblock the Notifications