അന്ന് വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് ആൾ ജീവിച്ചത്, സൂര്യയെ കുറിച്ചുള്ള ആ കഥ പങ്കുവെച്ച് ഉർവശി
ദേശം, ഭാഷ വ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് സൂരറൈ പോട്ര്. ബജറ്റ് എയർ ലൈനുകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിത കഥ പറഞ്ഞ ചിത്രം കോളിവിഡിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ച വിഷയമായിട്ടുണ്ട്. സൂര്യ, പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും അപർണ്ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ നെടുമാരൻ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. ഭാര്യ കഥാപാത്രമാണ് അപർണ്ണയ്ക്ക്..
സൂര്യയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സൂരറൈ പോട്ര്.. ചിത്രത്തിനായുള്ള താരത്തിന്റെ ഗെറ്റപ്പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത മാരനാകാൻ സൂര്യ എടുത്ത കഠിനപ്രയത്നത്തിനെ കുറിച്ച് ഉർവശി. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്ംയ വെളിപ്പെടുത്തിയത്. ഇതു വരെയുള്ള സൂര്യയുടെ ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടം 'സൂരറൈ പോട്ര്' ആണെന്ന് ഉർവശി പറയുന്നു. ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും നടി അഭിമുഖത്തിൽ പറയുന്നു.

വളരെ ‘ഡൗൺ ടു എർത്ത് ‘ ആണ് സൂര്യ. എല്ലാവരോടും സ്നേഹത്തോടെയും ആദരവോടെയും മാത്രമേ സംസാരിക്കൂ. വിനയവും പെരുമാറ്റത്തിലെ മാന്യതയുമെല്ലാം എടുത്തു പറയണം. സൂര്യ, സൂര്യയുടെ അച്ഛൻ, അമ്മ, ജ്യോതിക എല്ലാവരുമായും എനിക്ക് മുൻപേ നല്ല അടുപ്പമുണ്ട്. അവരുടെ പ്രൊഡക്ഷനിൽ മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

ഒരുപാട് പ്രീ പ്രൊഡക്ഷൻ ജോലികളും വർക്ക് ഷോപ്പ് ഒക്കെ കഴിഞ്ഞാണ് ആ സിനിമയിലെത്തുന്നത്. തിരക്കഥ കുറേകാലമായി എന്റെ കയ്യിൽ ഉണ്ടായിരുന്നു, സൂക്ഷ്മമായി വായിച്ചും കഥാപാത്രത്തെ കുറിച്ച് നല്ല ധാരണയോടെയുമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയിലെ ഇമോഷണൽ സീനുകൾ കൊണ്ടു തന്നെയാണ് ബയോപിക് ആയിട്ടും ഒരു ഡോക്യുമെന്ററി സ്വഭാവം വരാതെ നമുക്കത് ആസ്വദിക്കാൻ കഴിയുന്നത് -ഉർവശി പറയുന്നു.

പതിവ് ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യയിൽ സ്ഥിരമായി കണ്ടു വരുന്ന പല മാനറിസങ്ങളും ഈ ചിത്രത്തിലില്ലായിരുന്നു. . ഇതിന് കാരണം സംവിധായിക സുധ കൊങ്കരയാണ്. ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് മാരനായുള്ള മാറ്റത്തെ കുറിച്ച് സൂര്യ വെളിപ്പെടുത്തിയത്. പതിവ് ഭാവ പ്രകടനങ്ങളൽ നിന്ന് മാറി വേണം സൂരറൈ പോട്രി'ലെ മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനെന്ന് സംവിധായിക സുധ കൊങ്കര തന്നോട് പറഞ്ഞിരുന്നു, അതുകൊണ്ടുതന്നെ നേരത്തെ ചെയ്തു വന്നിരുന്ന പുരികം ചുളിക്കല്‍ പോലെയുളള മാനറിസങ്ങള്‍ 'സൂരറൈ പോട്രി'ല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ ചിരി കണ്ണിൽ മതിയെന്നും സംവിധായിക തന്നോട് പറഞ്ഞിരുന്നുവെന്നും സൂര്യ പറയുന്നു.

സൂര്യയെ കൂടാതെ അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ ഭാര്യ വേഷമാണ് അപർണ്ണ യ്ക്ക്. ബോംബി എന്ന കഥാപാത്രത്തെയാണ് അപർണ്ണ അവതരിപ്പിച്ചിരിക്കുന്നത്."


Click it and Unblock the Notifications