സൂര്യ ഉത്തമ പുരുഷൻ മാത്രമല്ല പെർഫക്ട് അച്ഛനുമാണ്!! സൂര്യയെന്ന അച്ഛനെ കുറിച്ച് ജ്യോതിക
അഭിനയം രണ്ടു പേരുടേയും ജോലിയാണെങ്കിലും കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകുന്നത് സൂര്യയാണ്
കോളിവുഡിലെ മകിച്ച മാതൃക ദമ്പതിമാർ ആരാണെനന് ചോദിച്ചാൽ പ്രേക്ഷകർ ആദ്യം പറയുന്ന പേര് സൂര്യ- ജ്യോതിക എന്നായിരിക്കും. ബിഗ് സ്ത്രീനികൾ കണ്ട അതേ സൂര്യയേയും ജ്യോതികയോയുമാണ് ജീവിതത്തിലും പ്രേക്ഷകർ കാണുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാൻ ഇവർ സമയം കണ്ടെത്തുന്നുണ്ട്. സൂര്യയുടെ സ്നേഹത്തെ കുറിച്ചു കുടുംബത്തിനോടുള്ള കരുതലിനെ കുറിച്ചും പല വേദികളിലും ജ്യോതിക തുറന്നു പറഞ്ഞിട്ടുണ്ട്. ഉത്തമ പുരുഷനായിട്ടാണ് ജ്യോതിക സൂര്യയെ പല വേദികളിൽ അവതരിപ്പിക്കുന്നത്. അത് ശരിയ്ക്കും ശരിയായിട്ടുളള കാര്യം തന്നെയാണ്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ജ്യോതി ഫീൽഡിൽ നിന്ന് ബ്രേക്ക് എടുത്തത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൂര്യ തന്നെ മുൻകൈ എടുത്ത് ജ്യോതികയെ വീണ്ടും മടക്കി കൊണ്ടു വന്നിരുന്നു.

ഇപ്പോഴിത സൂര്യയെ കുറിച്ച് ജ്യോതികയുടെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. ഉത്തമ പുരുഷൻ മാത്രമല്ല നല്ല അച്ഛൻ കൂടിയാണ് സൂര്യ. എല്ലാവരും സൂര്യയെ മാതൃകയാക്കണമെന്നാണ് താര പത്നി പറയുന്നത്. അഭിനയം രണ്ടു പേരുടേയും ജോലിയാണെങ്കിലും കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകുന്നത് സൂര്യയാണ്. മക്കളുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ സൂര്യ നോക്കാറുണ്ട്. താൻ അല്പം ഉഴപ്പാണെങ്കിലും സൂര്യ അക്കര്യത്തിൽ പക്കയാണ്. ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രമാണ് കാട്രിൻ മൊഴി. സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യദിവസം സൂര്യ സെറ്റിൽ എത്തിയിരുന്നു. ഈ അവസരത്തിലായിരുന്നു ജ്യോതികയുടെ വെളിപ്പെടുത്തൽ.
എത്ര തിരിക്കുകൾക്കിടയിലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുന്ന ആളാണ് സൂര്യ. ഷൂട്ടിങ് തിരക്കുകൾ എത്രയുണ്ടെങ്കിലും ഞായറാഴ്ച വീട്ടിലുണ്ടാകും. രാവിലെ ജിമ്മിൽ പോയ ശേഷം ആ ദിവസം മുഴുവൻ മക്കളോടൊപ്പവും കുടുംബത്തിനോടൊപ്പവും ചിലവഴിക്കും. അച്ഛൻ എന്ന നിലയിൽ സൂര്യ എന്നു പെർഫക്ടാണ്. മക്കളുടെ സ്കൂളിലെ ചെറിയ പരിപാടികൾ പോലും സൂര്യ മിസ്സ് ചെയ്യാറില്ലാത്രേ.- ജ്യോതിക പറഞ്ഞു.


Click it and Unblock the Notifications