»   » ഒരേ ചിത്രത്തില്‍ ഡോക്ടറും പൊലീസുമായി സൂര്യ

ഒരേ ചിത്രത്തില്‍ ഡോക്ടറും പൊലീസുമായി സൂര്യ

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റിലേയ്ക്ക് കുതിയ്ക്കുന്ന സിങ്കം 2വിന് പിന്നാലെ തമിഴകസൂപ്പര്‍താരം സൂര്യ മറ്റൊരു ആക്ഷന്‍ ത്രില്ലറിന് തയ്യാറെടുക്കുന്നു.

തമിഴകത്ത് ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് സൂര്യ അടുത്തതായി നായകനാകുന്നത്. പൂര്‍ണമായും ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും ചിത്രത്തിന്റെ ആദ്യഭാഗത്ത് സൂര്യ ഒരു ഡോക്ടറായും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായുമാണ് എത്തുകയെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുക. ചിത്രത്തില്‍ സൂര്യയുടെ നായികയായി സാമന്തയെയാണ് തീരുമാനിച്ചിരിക്കുന്നത്. സാമന്തയും സൂര്യയും ജോഡിചേരുന്ന ആദ്യ ചിത്രമായിരിക്കുമിത്.

സൂര്യ പൊലീസ് വേഷത്തിലെത്തിയ പല ചിത്രങ്ങളും മികച്ച പ്രദര്‍ശന വിജയം നേടിയവയാണ്. കാക്ക കാക്കയും സിങ്കവും സിങ്കം 2വുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയമായ ചിത്രങ്ങള്‍.

English summary
Director Lingusamy and Surya come together for a police thriller,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam