12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതികളായ സൂര്യയും ജ്യോതികയും ഒരുമിക്കുന്നു!

തിരശീലയില്‍ മാത്രമല്ല ജീവിതത്തിലും ആരാധകരേറെയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹത്തിന് ശേഷവും ക്യാമറയ്ക്ക് മുന്നിലെത്തിയ ജ്യോതിക മക്കള്‍ക്ക് വേണ്ടിയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മക്കള്‍ വളര്‍ന്നതോടെ ജ്യോതിക വീണ്ടും അഭിനയിത്തിലേക്ക് മടങ്ങി. കാമ്പുള്ള കഥാപാത്രങ്ങളില്‍ മാത്രമായിരുന്നു രണ്ടാം വരവില്‍ ജ്യോതികയുടെ ശ്രദ്ധ. രണ്ടാം വരവിന് വഴിയൊരുക്കിയതും സൂര്യയായിരുന്നു. രണ്ടാം വരവിലെ ആദ്യ ചിത്രമായ 36 വയതിനിലെ നിര്‍മിച്ചുകൊണ്ടായിരുന്നു സൂര്യ ജ്യോതികയെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിച്ചത്.

surya-jyothika

വിവാഹത്തിന് മുമ്പ് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ സജീവമായതോടെ സൂര്യയും ജ്യോതികയും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്ന ഒരു നിമിഷത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആ സന്തോഷ വാര്‍ത്ത ആരാധകരെ തേടിയെത്തിയിരിക്കുകയാണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതികയും സൂര്യയും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുകയാണ്.

2006ല്‍ പുറത്തിറങ്ങിയ സില്ലനു ഒരു കാതല്‍ ആയിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലെ ചിത്രം. അതിന് ശേഷം സൂര്യ 20 ചിത്രങ്ങളിലും ജ്യോതിക പത്ത് ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍, സിനിമയ്ക്ക് വേണ്ടിയല്ല, പ്ലാസ്റ്റിക്കെക്കിനെതിരായ പരസ്യത്തിലാണ് ഇരവരും ഒന്നിക്കുന്നത്. ഇവരെ കൂടാതെ കാര്‍ത്തിയും വിവേകും പരസ്യത്തില്‍ ഉണ്ടാകും. പ്ലാസ്റ്റിക്കിന് എതിരായി തമിഴ്‌നാട് സര്‍ക്കാര്‍ നയിക്കുന്ന ക്യാംപെയിനില്‍ ഇവര്‍ നാലുപേരുമാണ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.

കാട്രിന്‍ മൊഴി, മണിരത്‌നം ചിത്രം ചുക ചുകന്ത വാനം എന്നിവയാണ് ജ്യോതികയുടേതായി തിയറ്ററിലെത്താനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ, കെവി ആനന്ദിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് സൂര്യയുടെ പുതിയ പ്രൊജക്ടുകള്‍. സൂര്യ നിര്‍മിച്ച് കാര്‍ത്തി നായകനായി എത്തിയ കടൈക്കുട്ടി സിങ്കം മികച്ച കളക്ഷനും അഭിപ്രായവും നേടി ആറാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദേവ് ആണ് കാര്‍ത്തിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X