മറ്റൊരു താരപുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക്! ധ്രുവിന് പിന്നാലെ നടിപ്പിന്‍ നായകന്‍റെ മകനും എത്തുന്നു

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് സൂര്യ. അവതാരകനില്‍ നിന്നും നടനായി മാറിയ ഇന്നിപ്പോള്‍ തെന്നിന്ത്യയുടെ അഭിമാന താരങ്ങളിലൊരാളാണ്.നിര്‍മ്മാതാവായ ശിവകുമാര്‍ തുടക്കകാലത്ത് അഭിനേതാവായും തിളങ്ങിയിരുന്നു. ആ പാത പിന്തുടര്‍ന്നാണ് സൂര്യയും സിനിമയിലേക്കെത്തിയത്. പിന്നാലെ തന്നെ കാര്‍ത്തിയുമെത്തി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം ജ്യോതികയുമായി പ്രണയത്തിലാവുന്നതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുകയാണ് ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ജ്യോതിക സിനിമയില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് മകനായ ദേവും സിനിമയില്‍ തുടക്കം കുറിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

വിക്രമിന്‍രെ മകനായ ധ്രുവിന്റെ വര്‍മ്മ റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് മറ്റൊരു താരപുത്രന്‍ അരങ്ങേറുന്നുവെന്ന സന്തോഷവാര്‍ത്തയെത്തിയത്. സൂര്യയായിരുന്നു വര്‍മ്മയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. തെലുങ്കിലെ മികച്ച സിനിമകളിലൊന്നായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കുമായാണ് ധ്രുവ് എത്തുന്നത്. ഫെബ്രുവരി 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ വൈറലായി മാറിയിരുന്നു. ഒന്‍പത് വയസ്സുകാരനായ ദേവ് അരങ്ങേറുന്ന സിനിമ നിര്‍മ്മിക്കുന്നത് സൂര്യയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ദേവ് സിനിമയിലേക്ക്

ദേവ് സിനിമയിലേക്ക്

സൂര്യയുടെയും ജ്യോതികയുടെയും പാത പിന്തുടര്‍ന്ന് മകനായ ദേവും സിനിമയില്‍ അരങ്ങേറുകയാണ്. താരദമ്പതികള്‍ക്കൊപ്പം പൊതുവേദികളിലും മറ്റും മുഖ്യ ആകര്‍ഷണ കേന്ദ്രമായി മാറാറുണ്ട് ഈ താരപുത്രന്‍. താരപുത്രനെന്ന ഖ്യാതിയില്ലാതെയാണ് സൂര്യ മക്കളെ വളര്‍ത്തുന്നത്. സാധാരണക്കാരിലൊരാളായി അവര്‍ വളരണമെന്നായിരുന്നു ജ്യോതികയും ആഗ്രഹിച്ചത്. സ്‌കൂളിലെ പരിപാടികള്‍ക്കും മറ്റുമായി മക്കള്‍ക്കൊപ്പം സൂര്യയും എത്താറുണ്ട്. മുന്‍പൊരിക്കല്‍പ്പോലും അഭിനയ താല്‍പര്യത്തെക്കുറിച്ച് ദേവ് പറഞ്ഞതായി അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതിനിടയിലാണ് താരപുത്രന്റെ അരങ്ങേറ്റം.

പുതുമുഖ സംവിധായകന്റെ സിനിമയില്‍

പുതുമുഖ സംവിധായകന്റെ സിനിമയില്‍

പുതുമുഖ സംവിധായകന്റെ സിനിമയിലൂടെയാണ് ദേവ് തുടക്കമിടുന്നത്. തന്റെ പപ്പിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുന്ന ബാലന്റെ കഥയിലൂടെയാണ് ദേവ് തുടക്കമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ താരനിര്‍ണ്ണയെത്തക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ സൂര്യയും അഭിനയിക്കുന്നുണ്ടോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതോ ജ്യോതികയുണ്ടായിരിക്കുമോയെന്ന തരത്തിലും ചര്‍ച്ചകളുണ്ട്.

നിര്‍മ്മാതാവായി സൂര്യ

നിര്‍മ്മാതാവായി സൂര്യ

സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടൈയിന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജ്യോതികയുടെ തിരിച്ചുവരവിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ സൂര്യ ആ സിനിമയുടെ നിര്‍മ്മാണവും ഏറ്റെടുത്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലെല്ലാം താരം കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. മകന്റെ അരങ്ങേറ്റത്തിലും നിര്‍മ്മാണം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല സൂര്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമയിലേക്കെത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചതും സൂര്യയായിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ കുഞഞ്ഞുതാരം തുടക്കം കുറിക്കുന്നതിന്‍രെ സന്തോഷത്തിലാണ് എല്ലാവരും.

വിജയ് യുടെ മകനും

വിജയ് യുടെ മകനും

സൂര്യയുടെ മകന്‍ മാത്രമല്ല വിജയ് യുടെ മകനായ സഞ്ജയ് യും സിനിമയില്‍ അരങ്ങേറുന്നുണ്ട്. വേട്ടൈക്കാരനിലെ ഒരു ഗാനരംഗത്തിനിടയിലാണ് ഈ താരപുത്രന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയായാണ് സഞ്ജയ് ഹ്രസ്വചിത്രങ്ങളുമായെത്തി ആരാധകരെ വിസ്മയിപ്പിച്ചത്. സംവിധാനത്തിലും മികവുണ്ടെന്ന് താരപുത്രന്‍ തെളിയിച്ചിരുന്നു. വേട്ടൈക്കാരനിലെ ഗാനരംഗത്തിനിടയിലായിരുന്നു സഞ്ജയ് എത്തിയത്.

ധ്രുവിന്റെ സിനിമ റിലീസിന്

ധ്രുവിന്റെ സിനിമ റിലീസിന്

വിക്രമിന് പിന്നാലെ സിനിമയില്‍ അരങ്ങേറുന്ന ധ്രുവിന്റെ സിനിമയായ വര്‍മ്മ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. മേഘ ചൗദരിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിനിമയുടെ ടീസറിനെ വിമര്‍്ശിച്ചവര്‍പോലും ട്രെയിലര്‍ കണ്ടപ്പോള്‍ താരപുത്രനെ അഭിനന്ദിച്ചിരുന്നു. പ്രണയദിനത്തിലാണ് ധ്രുവിന്റെ സിനിമയെത്തുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസിങ്ങിലും അത് നിലനിര്‍ത്താനാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകലോകം.

താരപുത്രന്‍മാരുടെ സമയം

താരപുത്രന്‍മാരുടെ സമയം

ഏകദേശം ഒരേ സമയത്ത് സിനിമയിലേക്കെത്തിയവരാണ് സൂര്യയും വിജയും വിക്രമും. തുടക്കകാലത്ത് ശക്തമായ വെല്ലുവിളി നേരിട്ടിരുന്നു ഇവര്‍. പില്‍ക്കാലത്ത് മുന്‍നിര താരങ്ങളായി മാറുകയായിരുന്നു ഇവര്‍. ഇവര്‍ക്ക് പിന്നാലെ മക്കളും അരങ്ങേറുന്നുവെന്നതിന്റെ സന്തോഷത്തിലാണ് ആരാധകലോകം.

ട്വീറ്റ് കാണാം

ബാലതാരങ്ങള്‍ക്ക് അവസരവുമായി 2ഡി എന്റര്‍ടൈയിന്‍മെന്‍സ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X